News >> മനുഷ്യരാശിയുടെ പരിവര്‍ത്തനം അത്യന്താപേക്ഷിതം: പാപ്പാ
മനുഷ്യരാശി ഒരു പരിവര്‍ത്തനത്തിനു വിധേയമാകുന്നില്ലെങ്കില്‍, ദുരവസ്ഥകളും, ദുരന്തങ്ങളും, പട്ടിണിയും അനീതിയും നിമിത്തം കുട്ടികള്‍ മരണപ്പെടുന്നതും കൂടുതലായി ഈ ലോകത്തില്‍ തുടരുമെന്ന് പാപ്പാ ഫ്രാന്‍സിസ് മുന്നറിയിപ്പു നല്‍കുന്നു.ആഫ്രിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിങ്കളാഴ്ച റോമിലേയ്ക്കുള്ള മടക്കയാത്രാവേളയില്‍ പതിവുപോലെ നടന്ന പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാപ്പാ. സമാധാനവും നീതിയും സത്യവുമാണ് ഏറ്റവും ആദ്യമുണ്ടാകേണ്ടതെന്ന് ഊന്നിപ്പറഞ്ഞ പാപ്പാ, മനുഷ്യരാശി ഒരു പരിവര്‍ത്തനത്തിന് തയ്യാറാവുന്നില്ലെങ്കില്‍ ഇന്നു കാണുന്ന ദുഖദുരിതങ്ങള്‍ വര്‍ദ്ധിച്ചു വരികയേയുള്ളൂവെന്ന് മുന്നറിയിപ്പു നല്‍കി.വിഗ്രഹാരാധനയെന്നത് ഒരു സ്ത്രീയൊ പുരുഷനോ ദൈവമക്കള്‍ എന്ന സവിശേഷ മേല്‍വിലാസം നഷ്ടപ്പെടുത്തുന്നതും സ്വന്തം മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചുള്ള ദൈവത്തെ തേടുന്നതിന് പ്രാധാന്യം നല്‍കുന്നതുമാണെന്ന് പാപ്പാ വ്യക്തമാക്കി. പണത്തെ ദൈവമായിക്കാണുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി തുടര്‍ന്നാല്‍ ലോകം ഇപ്പോഴുള്ളതുപോലെ തന്നെ തുടരുമെന്നും പാപ്പാ സൂചിപ്പിച്ചു.അടുത്ത അപ്പസ്തോലിക സന്ദര്‍ശനം എവിടേയ്ക്കായിരിക്കും എന്ന ചോദ്യത്തിന് മറുപടിയായി എല്ലാം നന്നായി പോകുന്നെങ്കില്‍, മെക്സിക്കോയിലേയ്ക്കായിരിക്കും അടുത്ത സന്ദര്‍ശനമെന്നും വിശദാംശങ്ങള്‍ ഇനിയും ചിന്തിച്ചിട്ടില്ലെന്നും പാപ്പാ പറഞ്ഞു.Source: Vatican Radio