News >> ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയവാര്‍ഷികവും റാലിയും കോയമ്പത്തൂരില്‍
ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികവും റാലിയും ആറിനു കോയമ്പത്തൂരില്‍ രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ ഹോളിട്രിനിറ്റി കത്തീഡ്രല്‍ പള്ളിയില്‍ നടത്തും. ഉച്ചകഴിഞ്ഞു രണ്ടിനു വിശുദ്ധ കുര്‍ബാനയോടെ വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു നടക്കുന്ന പ്രേഷിതറാലി രാമനാഥപുരം രൂപത വികാരി ജനറാള്‍ ഫാ. ജോര്‍ജ് നരിക്കുഴി ഫ്ളാഗ് ഓഫ് ചെയ്യും.
തുടര്‍ന്നു സിഎംഎല്‍ ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്റെ അധ്യക്ഷതയില്‍ ചേരുന്ന വാര്‍ഷിക സമ്മേളനം രാമനാഥപുരം രൂപത മെത്രാന്‍ മാര്‍ പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ചെന്നൈ മിഷന്‍ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് ഇരുമ്പന്‍ മുഖ്യപ്രഭാഷണം നടത്തും. അന്തര്‍ദേശീയ ഡയറക്ടര്‍ റവ. ഡോ. ജയിംസ് പുന്നപ്ളാക്കല്‍ സന്ദേശം നല്‍കും. ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, ഫാ. ബിജോ പാലായില്‍, ഫാ. ജാജു ഇളങ്കുന്നപ്പുഴ, ഫാ. ജോണ്‍സണ്‍ വിപ്പാട്ടുപറമ്പില്‍, തോമസ് ഏറനാട്ട്, ബിനോയി പള്ളിപ്പറമ്പില്‍, സുജി തോമസ്, ടൈറ്റസ് തോമസ്, ബിനു മാങ്കൂട്ടം, സിസ്റര്‍ ജൂലിയറ്റ് സിഎംസി, കെ.കെ. സൂസന്‍, ദീപ ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാവിലെ പത്തിനു ദേശീയ മാനേജിംഗ് കമ്മിറ്റി ഹോളിട്രിനിറ്റി കത്തീഡ്രല്‍ ഹാളില്‍ ചേരും.
വാര്‍ഷികാഘോഷങ്ങള്‍ക്ക് ഫാ. ആന്റണി തെക്കേമുറി, ഫാ. ബിജോ പാലായില്‍, ഫാ. അലക്സ്, എ.എഫ്. പോള്‍സണ്‍, കെ.ജെ. വിത്സണ്‍, സിസ്റ്റര്‍ ജൂലിയറ്റ് സിഎംസി, ദീപാ ആന്റണി, ജിസ്മി ജോസ് എന്നിവര്‍ നേതൃത്വം നല്‍കും.
Source: Deepika