News >> ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റ് വത്തിക്കാനില്‍
പാപ്പാ ഫിലിപ്പീന്‍സിന്‍റെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു. വെള്ളിയാഴ്ച (04/12/15) രാവിലെ ആയിരുന്നു വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പായും പ്രസിഡന്‍റ് ബെനീഞ്ഞൊ അക്വീനൊ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ച. ഫിലിപ്പീന്‍സിലെ വിവിധ വിഭാഗങ്ങല്‍ തമ്മിലുള്ള സംഭാഷണം, അന്നാടിന്‍റെ ജീവിതത്തിന് കത്തോലിക്കാസഭയേകുന്ന സംഭാവന, മിന്തനാവൊ സമാധാന പ്രക്രിയ എന്നിവ ഇരുവരുടെയും ചര്‍ച്ചാവിഷയങ്ങളായി. മിന്തനാവൊ സമാധാനപ്രക്രിയയിൽ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പരിശ്രമം ആ പ്രദേ ശത്ത് സുദൃഢവും സ്ഥായിയുമായ സമാധാനം സംസ്ഥാപിക്കട്ടെയെന്ന് ഇരുവരും ആശംസിക്കുകയും ചെയ്തു. കാലാവസ്ഥമാറ്റം, കാലാവസ്ഥയെ അധികരിച്ച് ഫ്രാന്‍സിലെ പാരീസില്‍ നടന്നു വരുന്ന COP 21 സമ്മേളനം എന്നിവ ഉള്‍പ്പടെ ദേശീയ അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ഈ കൂടിക്കാഴ്ചാവേളയില്‍ പരാമര്‍ശിക്കപ്പെട്ടു. പ്രസിഡന്‍റ് ബെനീഞ്ഞൊ അക്വീനൊ മൂന്നാമന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞൊര്‍ അന്ത്വകമില്ലേരിയുമായും കൂടിക്കാഴ്ച നടത്തി.Source: Vatican Radio