News >> കരുണയുടെ ജൂബിലിയുടെ പൊരുള്‍ പാവങ്ങളോടുള്ള കരുണാര്‍ദ്ര കരുതല്‍
നിര്‍ദ്ധനരുടെയും, ഏറ്റം താഴെക്കിടയിൽ ആയവരുടെയും, ജീവിതത്തില്‍ പരീക്ഷണ വിധേയരായവരുടെയും കാര്യത്തിലുള്ള കരുണാര്‍ദ്രമായ കരുതലാണ് കരുണയുടെ ജൂബിലിയുടെ അര്‍ത്ഥം എന്ന് മാര്‍പ്പാപ്പാ. പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താകാര്യാലയത്തിന്‍റെ ഉപാദ്ധ്യാക്ഷന്മാരില്‍ ഒരാളും, ഈ വാര്‍ത്താകാര്യാലയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അനുമതി-അംഗീകാരങ്ങള്‍ നല്കുന്നതിന്‍റെ ചുമതല വഹിക്കുകയും ചെയ്യുന്ന ആഞ്ചെലൊ ഷേത്സൊ (ANGELO SCELZO) ഇറ്റാലിയന്‍ ഭാഷയില്‍ രചിച്ച,
ജൂബിലിയും കരുണയും ഫ്രാന്‍സിസും എന്ന ശീര്‍ഷകത്തിലുള്ള ഗ്രന്ഥത്തിന്‍റെ (" IL GIUBILEO, LA MISERICORDIA, FRANCESCO " ) വെള്ളിയാഴ്ച(04/12/15) റോമില്‍ നടന്ന പ്രകാശനത്തോടനുബന്ധിച്ച് അയച്ച ആശംസാ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ അര്‍ത്ഥ വിശദീകരണം നല്കിയിരിക്കുന്നത്. വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്.Source: Vatican Radio