News >> സമര്‍പ്പിതര്‍ ധ്യാനാത്മകമാനം ജീവിക്കുക



അനുദിനജീവിതവ്യഗ്രതകള്‍ക്കിടയിലും ധ്യാനാത്മകമാനം ജീവിക്കാന്‍ സമര്‍പ്പിതര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് സമര്‍പ്പിതജീവിത സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കുമായുള്ള സംഘം.


ഈ സംഘം സമര്‍പ്പിതര്‍ക്കായി പ്രസീദ്ധീകരിച്ച മൂന്നാമത്തെ കത്തിലാണ് ഈ ക്ഷണം ഉള്ളത്.    


'ധ്യാനിക്കൂ' എന്നതാണ് ഈ കത്തിന്‍റെ ശീര്‍ഷകം.


നരകുലത്തെയും സൃഷ്ടിയെയും ദൈവത്തിന്‍റെ നയനങ്ങളിലൂടെ വീക്ഷിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന ദൈവവുമായുള്ള അപരിത്യാജ്യമായ ബന്ധം വീണ്ടും കണ്ടെത്തേണ്ടതിന് സമര്‍പ്പിതര്‍ ധ്യാനാത്മകമാനം ജീവിക്കേണ്ടത് ആവശ്യമാണെന്ന് ഈ കത്തിനെ അധികരിച്ചു വെള്ളിയാഴ്ച (04/12/15) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ സമര്‍പ്പിതജീവിത സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കുമായുള്ള സംഘം വ്യക്തമാക്കുന്നു.


'ആനന്ദിക്കൂ', 'ജാഗരൂകരായിരിക്കൂ' എന്നീ ശീര്‍ഷകങ്ങളില്‍ യഥാക്രമം 2 കത്തുകള്‍ സമര്‍പ്പിതര്‍ക്കായി ഈ സംഘം പുറപ്പെടുവിച്ചിരുന്നു.


ഇവയുടെ തുടര്‍ച്ചയായ, 'ധ്യാനിക്കൂ' എന്ന ശീര്‍ഷകത്തിലുള്ള പുതിയ കത്തിന്‍റെ  ഔപചാരിക പ്രകാശനം ഈ മാസം, അതായത്, ഡിസംബര്‍ 16-ന് റോമിലെ ഉര്‍ബനിയാന പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നടക്കും.


Source: Vatican Radio