News >> കെആര്‍എല്‍സിസി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍: വിവിധ മേഖലകളില്‍ മികവു തെളിയിച്ച ലത്തീന്‍ കത്തോലിക്കാ പ്രതിഭകള്‍ക്കുള്ള കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകള്‍ കണ്ണൂരില്‍ നടന്ന ലത്തീന്‍ കത്തോലിക്ക സമുദായ ദിനാഘോഷ സമ്മേളനത്തില്‍ വിതരണം ചെയ്തു.

സമൂഹനിര്‍മിതി, കല, സാഹിത്യം, മാധ്യമരംഗം തുടങ്ങി 10 വിഭാഗങ്ങളിലായാണ് അവാര്‍ഡ് വിതരണം ചെയ്തത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിക്കു ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചു.

2.സമൂഹനിര്‍മിതി-ഫാ. ആന്റണി ആല്‍ബര്‍ട്ട് (സുല്‍ത്താന്‍പേട്ട്),

3.സാഹിത്യം-കെ.എ. സെബാസ്റ്യന്‍ (ആലപ്പുഴ),

4.വൈജ്ഞാനികസാഹിത്യം-ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി (വരാപ്പുഴ),

5.മാധ്യമരംഗം-ഡോ. സെബാസ്റ്യന്‍ പോള്‍ (വരാപ്പുഴ),

6.കലാപ്രതിഭ-തമ്പി പയ്യപ്പിള്ളി (കോട്ടപ്പുറം),

7.വിദ്യാഭ്യാസ, ശാസ്ത്രം-പ്രഫ. കെ.വി. പീറ്റര്‍ (കൊച്ചി),

8.കായികം-സനേവ് തോമസ് (ആലപ്പുഴ),

9.മികച്ച സംരംഭകന്‍-ഇ.എസ്. ജോസ് (വരാപ്പുഴ),

10.യുവത-സയനോര ഫിലിപ്പ് (കണ്ണൂര്‍) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.


ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അവാര്‍ഡ്ദാനം നടത്തി.കണ്ണൂര്‍ ബര്‍ണശേരി സെന്റ് മൈക്കിള്‍സ് സ്കൂള്‍ അങ്കണത്തില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ് ക്കല്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാക്കളുടെ പ്രതിനിധിയായി ഡോ.സെബാസ്റ്യന്‍ പോള്‍ മറുപടി പ്രസംഗം നടത്തി. Source: Deepika