News >> റോമിലെ മാര്‍ത്തോമ്മ യോഗത്തിനു 30 വയസ്
റോം: റോമിലെ സീറോ മലബാര്‍, സീറോ മലങ്കര വൈദികരുടെയും സെമിനാരിക്കാരുടെയും സന്യസ്തരുടെയും കൂട്ടായ്മയായ മാര്‍ത്തോമ്മയോഗത്തിന്റെ മുപ്പതാം വാര്‍ഷികാഘോഷം ശനിയാഴ്ച നടന്നു. SBPS സന്യാസസമൂഹത്തിന്റെ ആശ്രമത്തില്‍ രാവിലെ ഫാ. ബിനോജ് മുളവരിക്കല്‍ നയിച്ച ധ്യാനത്തോടെയും അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയുമാണ് ആഘോഷം ആരംഭിച്ചത്. ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്‍ മെംബര്‍ റവ.ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാര്‍ത്തോമ്മ നസ്രാണികളുടെ സഭാസ്നേഹത്തിന്റെയും വിശ്വാസജാഗ്രതയുടെയും അടയാളമാണു റോമിലെ മാര്‍ത്തോമ്മ യോഗമെന്ന് അദ്ദേഹം പറഞ്ഞു. പൊന്തിഫിക്കല്‍ ഉര്‍ബന്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍, മാര്‍ത്തോമ്മ യോഗം പ്രസിഡന്റ് ഫാ. ജിനു തെക്കേത്തലക്കല്‍, ഫാ. ജെയിംസ് മുകളുംപുറത്ത്, ഫാ. എബി ജോസ് കൊച്ചുമുട്ടം സിഎംഐ, സിസ്റര്‍ ഗ്രയിസ് SIC, സിസ്റര്‍ റ്റാന്‍സി SMS എന്നിവര്‍ പ്രസംഗിച്ചു.
തനിമയാര്‍ന്ന ക്രിസ്മസ് ആഘോഷങ്ങളിലും സ്നേഹവിരുന്നിലും നിരവധി വൈദികരും സെമിനാരി വിദ്യാര്‍ഥികളും സമര്‍പ്പിതരും പങ്കെടുത്തു.
Source: Deepika