News >> തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ദൈവകരുണയുടെ വിശുദ്ധ കവാടം തുറക്കുന്നു

തൊടുപുഴ: ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ഇന്നു മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു ദൈവകരുണയുടെ ലദീഞ്ഞോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കാര്‍മികത്വം വഹിക്കും. കരുണയുടെ വര്‍ഷം പ്രമാണിച്ച് 3.30നു ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ കരുണയുടെ വിശുദ്ധ കവാടം തുറക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ ടൌണ്‍ ചുറ്റിയുള്ള ജപമാല പ്രദക്ഷിണത്തില്‍ കരുണയുടെ ഈശോയുടേയും ദൈവകരുണയുടെ മാതാവിന്റേയും തിരുസ്വരൂപങ്ങള്‍ വഹിക്കും. പ്രദക്ഷിണം ഷ്റൈനില്‍ തിരിച്ചെത്തുമ്പോള്‍ പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുമെന്നു റെക്ടര്‍ ഫാ. ജോസ് പൊതൂര്‍ അറിയിച്ചു.
Source: Deepika