News >> കാരുണ്യ വര്‍ഷത്തിന് ഇന്നു (08-12-2015) തുടക്കം
തിരുവനന്തപുരം: സാര്‍വത്രിക കത്തോലിക്കാ സഭയില്‍ ഇന്നു കരുണയുടെ വര്‍ഷത്തിനു തുടക്കമാകും. വിശുദ്ധ കന്യക മറിയത്തിന്റെ അമലോല്‍ഭവ തിരുനാളായ ഇന്നു റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കായുടെ പ്രധാന കവാടങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കുന്നതോടുകൂടിയാണു വര്‍ഷാചരണങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. എല്ലാ കത്തോലിക്കാ രൂപതകളിലും 13 നു കരുണയുടെ വര്‍ഷം ആരംഭിക്കും.
Source: Deepika