News >> കെസിബിസി സമ്മേളനം പത്തിനു (10-12-2015) തുടങ്ങും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ സമ്മേളനം 10,11 തീയതികളില്‍ ആസ്ഥാനകാര്യാലയമായ പിഒസിയില്‍ നടക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കേരള കത്തോലിക്കാസഭയിലെ 39 മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നാളെ രാവിലെ 9.30ന് കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ കാരുണ്യവര്‍ഷ കര്‍മപരിപാടി ഉദ്ഘാടനംചെയ്യും. ക്രിസ്തീയ സാക്ഷ്യം കാരുണ്യവര്‍ഷത്തില്‍ എന്ന വിഷയത്തില്‍ തൃശൂര്‍ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തും. രൂപതകളില്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്ന കത്തോലിക്കരും അകത്തോലിക്കരുമായ അഞ്ചു പേരെ വീതം സമ്മേളനത്തില്‍ ആദരിക്കും. തുടര്‍ന്നു കേരള കാത്തലിക് കൌണ്‍സില്‍ (കെസിസി) സമ്മേളനം നടക്കുമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
Source: Deepika