News >> ഭൂമിയ്ക്കേല്‍പ്പിക്കുന്ന ഗുരുതരമായ ഹാനികളെ കണ്ണടച്ചുകളയാനാവില്ല


പാരീസില്‍ നവംബര്‍ 30-ന് ആരംഭിച്ച COP-21, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉന്നതതലസമ്മേളനത്തില്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍ ഡിസംബര്‍ 8-ാംതിയതി നല്‍കിയ സന്ദേശത്തില്‍,  ഭൂമിയോട് ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതരമായ ഹാനികളോട് അന്ധമായിരിക്കാന്‍ കഴിയില്ലായെന്ന് ചൂണ്ടിക്കാട്ടി. നീതി-സമാധാന കാര്യങ്ങള്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റാണ് അദ്ദേഹം.


ഭൂഗോളത്തിനു വരുത്തുന്ന ഹാനികരമായ കാര്യങ്ങളെക്കുറിച്ച് അന്ധമായിരിക്കാനും ആ നാശത്തിന്‍റെ ഫലമായി ക്ലേശിക്കുന്ന ദശലക്ഷക്കണക്കിനാളുകളോട് നിസ്സംഗത പുലര്‍ത്താനും കഴിയില്ലായെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങളെ നിരാശയിലേയ്ക്കും ദുരവസ്ഥയിലേയ്ക്കും വിധിക്കാനും ഭാവിതലമുറയ്ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവസരങ്ങളെ നഷ്ടപ്പെടുത്താനും ആര്‍ക്കും അധികാരമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Source: Vatican Radio