News >> കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍
ആലപ്പുഴ: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 17-ാം സംസ്ഥാന സമ്മേളനം 11,12 തീയതികളില്‍ ആലപ്പുഴ ലിയോതേര്‍്ട്ടീന്ത് ഹൈസ്കൂളില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി പത്രസമ്മേളനത്തില്‍ അറിയിച്ചു. 11നു വൈകുന്നേരം നാലിന് അര്‍ത്തുങ്കല്‍ ബസലിക്കയില്‍ നിന്നു പതാക പ്രയാണവും അഞ്ചിനു ദൈവദാസന്‍ മോണ്‍സിഞ്ഞോര്‍ റൈനോള്‍ഡ് പുരയ്ക്കലിന്റെ കബറിടത്തില്‍ നിന്ന് ഛായാചിത്ര പ്രയാണവുമാരംഭിക്കും. പതാക ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും ഛായാ ചിത്രം പത്തനംതിട്ട രൂപതാ മെത്രാന്‍ ബിഷപ് യൂഹന്നാന്‍ മാര്‍. ക്രിസോസ്റ്റവും സ്വീകരിക്കും.
തുടര്‍ന്ന് ആറിന് കെഎസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍. റെമജിയൂസ് ഇഞ്ചനാനിയില്‍ പതാകയുയര്‍ത്തും. 12നു രാവിലെ 9.30നു ചേരുന്ന പ്രതിനിധി സമ്മേളനം ആലപ്പുഴ ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍. റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. പയസ് ആറാട്ടുകുളം, ഡോ. കെ.അമ്പാടി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു നടക്കുന്ന പഠന സെമിനാര്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രഫ. ഡോ. സിറിയക് തോമസ്, ജോണ്‍സണ്‍ ഇടയാറന്മുള എന്നിവര്‍ ക്ളാസുകള്‍ നയിക്കും.
ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന പൊതുസമ്മേളനം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.പിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍, കെസിബിസി മദ്യവിരുദ്ധ സമിതി വൈസ് ചെയര്‍മാന്മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ജോസഫ് കാരിക്കശേരില്‍, തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ആലപ്പുഴ രൂപതാ വികാരി ജനറാള്‍ മോണ്‍. ജെയിംസ് ആനാപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
Source: Deepika