News >> സിസ്റ്റര്‍ ഗ്രെയ്സ് പെരുമ്പനാനി SABS സുപ്പീരിയര്‍ ജനറല്‍
ആലുവ: ദിവ്യകാരുണ്യ ആരാധനയുടെ സഹോദരിമാര്‍ (എസ്എബിഎസ്) സന്യാസിനിസഭയുടെ സുപ്പീരിയര്‍ ജനറലായി സി
സ്റ്റര്‍ ഗ്രെയ്സ് പെരുമ്പനാനിയെ തെരഞ്ഞെടുത്തു. മാറിക പെരുമ്പനാനി തോമസ്-ത്രേസ്യ ദമ്പതികളുടെ മകളാണ്. സഭയുടെ ജനറലേറ്റായ സെനക്കിളില്‍ സമ്മേളിച്ച ജനറല്‍ സിനാക്സിസിലായിരുന്നു തെരഞ്ഞെടുപ്പ്.
സിസ്റര്‍
റോസിലി ജോസ് ഒഴുകയില്‍ (സാമൂഹ്യപ്രേഷിതത്വം) വികര്‍ ജനറലായും സിസ്റര്‍
അനറ്റ് ചാലങ്ങാടി (ആതുരശുശ്രൂഷ), സിസ്റര്‍
ജെസി മരിയ (വിദ്യാഭ്യാസം), സിസ്റര്‍
ആനി കുറിച്ചിയേല്‍ (ദിവ്യകാരുണ്യ പ്രേഷിതത്വവും മിഷനും), സിസ്റര്‍
മേഴ്സിറ്റ കണ്ണമ്പുഴ (തുടര്‍പരിശീലനം) എന്നിവര്‍ ജനറല്‍ കൌണ്‍സിലര്‍മാരായും സിസ്റര്‍
അനിറ്റ് കരോട്ടുപുള്ളുവേലിപാറയില്‍ ജനറല്‍ ഫൈനാന്‍സ് ഓഫീസറും സിസ്റര്‍
ബ്ളെസി തെരേസ് മംഗലത്തുകരി ജനറല്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.
Source: Deepika