News >> കരുണയുടെ ദശൗഷധശാലകള്‍


കരുണാവര്‍ഷാചരണത്തിന്‍റെ ഭാഗമായി റോമിലെ മരുന്നുകടകള്‍ കാരുണ്യ പ്രവൃത്തികളില്‍ തനതായ ശൈലിയില്‍ പങ്കുചേരുന്നു.

     ഉപയോഗിക്കാതെയിരിക്കുന്നതും കാലാവധി കഴിയാത്തതുമായ മരുന്നുകള്‍ ശേഖരിച്ച് അവ പാവപ്പെട്ട രോഗികള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയാണ് ഈ ഔഷധവില്പന ശാലകള്‍, ഫാര്‍മസികള്‍, കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിയാഘോഷത്തില്‍ പങ്കുചേരുന്നത്.

     കാലാവധി കഴിയാത്തതും ഇനിയും ഉപയോഗിക്കാവുന്നതുമായ മരുന്നുകള്‍ കൈയ്യിലുള്ളവരില്‍ നിന്ന് ശേഖരിക്കുന്നതിന് റോമാ നഗരത്തിലും പ്രവിശ്യയിലുമായി പത്തു ഫാര്‍മസികളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

     "കരുണയുടെ ദശൗഷധശാലകള്‍" എന്ന നാമത്തിലാണ് ഈ ഫാര്‍മസികള്‍ അറിയപ്പെടുന്നത്.

     ഇപ്രകാരം മരുന്നുശേഖരണം നടത്തി പാവപ്പെട്ട രോഗികള്‍ക്ക് നല്കുന്നതിനായി രണ്ടായിരാമാണ്ടില്‍ ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ തുടക്കംകുറിച്ചതും ഇപ്പോള്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നതുമായ "ഔഷധ ബാങ്ക് ഫൗണ്ടേഷന്‍" ("ഫൊന്താത്സിയോനെ ബാങ്കൊ ഫാര്‍മചെ വൂത്തിക്കൊ ഓണ്‍ലുസ്) എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ മരുന്നു ശേഖരണം.

     മരുന്നു മേടിക്കാന്‍ കഴിയാത്ത രോഗികളുടെ സംഖ്യ റോമില്‍ മാത്രം 29000 ത്തിലേറെയാണ്.

Source: Vatican Radio