News >> അന്താരാഷ്ട്ര ശൈല ദിനം


അന്താരാഷ്ട്ര ശൈല ദിനം അനുവര്‍ഷം ഡിസമ്പര്‍ 11 - ന് ആചരിക്കപ്പെടുന്നു. മനുഷ്യജീവിതത്തിലും പ്രകൃതിയിലും മലകള്‍ക്കുള്ള പ്രാധാന്യത്തെയും ഗിരിവര്‍ഗ്ഗക്കാരുടെ ജീവിതനിലവാരം അവരുടെ തനിമ നിലനിറുത്തിക്കൊണ്ട്  മെച്ചപ്പെടു ത്തുന്നതിന് സഹായിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ചവബോധം വളര്‍ത്തുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.

     പരിസ്ഥിതിയെയും വികസനത്തെയും അധികരിച്ച് ഐക്യരാഷ്ട്രസഭ 1992- ല്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍നിന്നുരുത്തിരിഞ്ഞ ആശയമാണ് പിന്നീട് പര്‍വ്വത ദിനാചരണ പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

     2002 അന്താരാഷ്ട്ര ശൈല വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് 2003 മുതല്‍ എല്ലാ വര്‍ഷവും ഡിസമ്പര്‍ 11 - ന് അന്താരാഷ്ട്ര ശൈല ദിനം ആചരിക്കപ്പെടുന്നു.

Source: Vatican Radio