News >> കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിനു തുടക്കമായി
ആലപ്പുഴ: കെസിബിസി മദ്യവിരുദ്ധ സമിതി 17-ാം സംസ്ഥാന സമ്മേളനത്തിനു ആലപ്പുഴയില്‍ തുടക്കമായി. ഇന്നലെ വൈകുന്നേരം നാലിനു അര്‍ത്തുങ്കല്‍ ബസിലിക്കയില്‍നിന്നും ആരംഭിച്ച പതാക പ്രയാണവും ദൈവദാസന്‍ റെയ്നോള്‍ഡിന്റെ ഛായാചിത്ര പ്രയാണവും സമ്മേളനനഗരിയായ ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ഗ്രൌണ്ടില്‍ സമാപിച്ചു. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍ പതാക ഏറ്റുവാങ്ങി.

പത്തനംതിട്ട ബിഷപ് യൂഹന്നാന്‍ മാര്‍ ക്രിസോസ്റം ഛായാചിത്രം ഏറ്റുവാങ്ങി. തുടര്‍ന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി സ്വാഗതമാശംസിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. ലാസര്‍ നന്ദി പറഞ്ഞു. 

കെസിബിസി ആലപ്പുഴ രൂപത ഡയറക്ടര്‍ ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാന്‍ ആന്റണി, ജയിംസ് മുട്ടിക്കല്‍, കെ.ജെ. പൌലോസ്, സണ്ണി പായിക്കാട്ട്, സേവ്യര്‍ പള്ളിപ്പാട്, ജോയിക്കുട്ടി ലൂക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. 

സമ്മേളനത്തിന്റെ സമാപനദിനമായ ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധിസമ്മേളനം ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഡോ. കെ. അമ്പാടി മുഖ്യപ്രഭാഷണം നടത്തും. 

മോണ്‍. പയസ് ആറാട്ടുകുളം അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന പഠന സെമിനാര്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു നടക്കുന്ന പൊതുസമ്മേളനം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു ബഹുജനറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
Source: Deepika