News >> സമര്‍പ്പിത വര്‍ഷത്തിന്‍റെ സമാപന വാരാഘോഷം റോമില്‍: 2016 ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ
തിങ്കളാഴ്ച (14/12/2015) രാവിലെ വത്തിക്കാനില്‍ നടന്ന പത്രസമ്മേളനത്തില്‍, "
സഭയില്‍ സന്യാസസഹോദരങ്ങളുടെ സവിശേഷതയും ദൗത്യവും" എന്ന പേരിലുള്ള രേഖാഅവതരണം നടന്നു. ഈ രേഖ സഭയിലെ സന്യാസഹോദരങ്ങളുടെ പ്രാധാന്യവും പ്രസക്തിയും എടുത്തുകാട്ടുന്നതാണെന്നും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വെളിച്ചത്തില്‍ ഉത്തമവും നൂതനവുമായ ഉള്ളടക്കമാണ് ഇതിലുള്ളതെന്നും ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ജോ ബ്രാസ്ദേ അവിത്സ് ഊന്നിപ്പറഞ്ഞു. സമര്‍പ്പിത ജീവിത സമൂഹങ്ങളുടെയും അപ്പസ്തോലിക ജീവിത സംഘങ്ങളുടെയും പ്രീഫെക്ടാണ് അദ്ദേഹം. പ്രസ്തുത തിരുസംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ജൊസേ റൊഡ്രീഗസ് കര്‍ബാല്ലോയും ഈ സമ്മേളനത്തില്‍ സംസാരിക്കുകയുണ്ടായി.
സമര്‍പ്പിതവര്‍ഷത്തിന്‍റെ സമാപനചടങ്ങുകളെക്കുറിച്ചും അവര്‍ ഈ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമര്‍പ്പിത വര്‍ഷത്തിന്‍റെ സമാപന വാരാഘോഷം റോമില്‍
2016 ജനുവരി 28 മുതല്‍ ഫെബ്രുവരി 2 വരെ, "സമര്‍പ്പിതജീവിതം കൂട്ടായ്മയില്‍" എന്ന ആപ്തവാക്യത്തോടുകൂടിയായിരിക്കും നടക്കുക. ഈ അന്തര്‍ദേശീയ സമ്മേളനം എല്ലാ തരത്തിലുമുള്ള സമര്‍പ്പിതരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണെന്നും ഏകദേശം ആറായിരത്തോളം പേരുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുവെന്നും പത്രസമ്മേളനത്തില്‍ അവര്‍ സൂചിപ്പിക്കുകയുണ്ടായി.
അവലംബം: Vatican Radio