News >> നിസ്സംഗതയെ തരണംചെയ്തുകൊണ്ട് സമാധാനം കൈവരിക്കുക: പാപ്പാ
നിസ്സംഗതയെ തരണംചെയ്തുകൊണ്ട് സമാധാനം നേടിയെടുക്കുക എന്ന് , ജനുവരി ഒന്നാം തിയതി കത്തോലിക്കാസഭ ആഘോഷിക്കുന്ന
ലോകസമാധാന ദിനത്തിനുവേണ്ടി തയ്യാറാക്കിയ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വിവിധ രീതിയിലുള്ള നമ്മുടെ ഉദാസീനതയെക്കുറിച്ചും താത്പര്യക്കുറവിനെക്കുറിച്ചും പ്രധാനമായും വിവരിക്കുന്ന ഈ സന്ദേശത്തില്‍ ദൈവം നിസ്സംഗതാ മനോഭാവമില്ലാത്തവനും മനുഷ്യരാശിയോട് കരുതലുള്ളവനും നമ്മെ കൈവിടാത്തവനുമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.സമാധാനം ദൈവദാനവും, ഒപ്പം മനുഷ്യന്‍റെ നേട്ടവുമാണെന്നും, ആ ദാനം കൈവരിക്കാനായി എല്ലാ മനുഷ്യരേയും ചുമതലപ്പെടുത്തിയിരിക്കുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. - പ്രത്യാശ നിലനിര്‍ത്തേണ്ടതിന്‍റെ കാരണങ്ങള്‍, - വിവിധതരത്തിലുള്ള നിസ്സംഗതകള്‍, - ആഗോളവത്ക്കരിക്കപ്പെട്ട നിസ്സംഗതയാല്‍ വെല്ലുവിളി നേരിടുന്ന സമാധാനം,- നിസ്സംഗതയില്‍നിന്നും കരുണയിലേയ്ക്കുള്ള മാനസാന്തരം, - നിസ്സംഗതയെ തരണം ചെയ്യുന്നതിനായി ഐക്യദാര്‍ഢ്യവും കരുണയും പടുത്തുയര്‍ത്തേണ്ട സംസ്കാരം, - സമാധാനം കരുണയുടെ ജൂബിലി വര്‍ഷത്തിലെ അടയാളം തുടങ്ങിയവയെക്കുറിച്ചാണ് ദീര്‍ഘമായ ഈ സന്ദേശത്തില്‍ പാപ്പാ വിശദീകരിക്കുന്നത്.സന്ദേശാവസാനത്തില്‍ പുതുവത്സാരാശംസകളോടെ തന്‍റെ ചിന്തകളെ പാപ്പാ, മനുഷ്യകുടുംബത്തോട് കരുതലുള്ള പരി. കന്യകാമറിയത്തിന് ഭരമേല്‍പിക്കുകയും, സാഹോദര്യത്തിനും ലോകൈക്യത്തിനും വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകളും ശ്രമങ്ങളും സമാധാനത്തിന്‍റെ രാജാവായ, പുത്രനായ യേശുവില്‍നിന്ന് പരി. അമ്മ നമുക്കു നേടിത്തരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
To read the full Message, click Here.Source: Vatican Radio