News >> പണമല്ലാ, പാവപ്പെട്ടവരാണ് സഭയുടെ യഥാര്‍ത്ഥ സമ്പത്ത്: പാപ്പാ
ഡിസംബര്‍ 15-ാംതിയതി രാവിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്‍കിയ വചനസന്ദേശത്തില്‍, പണമല്ലാ, പാവപ്പെട്ടവരാണ് സഭയുടെ യഥാര്‍ത്ഥ സമ്പത്തെന്ന് പാപ്പാ പ്രസ്താവിച്ചു.വിനീതവും പാവപ്പെട്ടതും ദൈവത്തില്‍ ശരണപ്പെടുന്നതുമാണ് സഭയെന്നും സുവിശേഷഭാഗ്യങ്ങളില്‍ ഒന്നാമത്തേത് ദാരിദ്ര്യമാണെന്നും ഊന്നിപ്പറഞ്ഞ പാപ്പാ സഭയുടെ യഥാര്‍ത്ഥ ധനം പാവങ്ങളായവരാണെന്നും, പണമോ ലൗകിക അധികാരങ്ങളോ അല്ലായെന്നും ഈ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.സഭ വിനീതമാണെന്നും അധികാരങ്ങളുടെ തലയെടുപ്പും മഹിമയുമുള്ളതല്ലെന്നും, എളിമയെന്നാല്‍ താന്‍ പാപിയാണെന്ന ബോധ്യമാണ് ആദ്യപടിയായി വേണ്ടതെന്നും, ഒരിക്കലും നമ്മെ നിരാശപ്പെടുത്താത്ത ദൈവത്തില്‍ സഭ ശരണപ്പെടണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ അവസരത്തില്‍ "എവിടെയാണ് നമ്മുടെ വിശ്വാസം? അധികാരത്തിലോ പണത്തിലോ സുഹൃത്തുക്കളിലോ, അതോ ദൈവത്തിലോ?" എന്ന ചോദ്യമുയര്‍ത്തുകയും, വിനയവും എളിമയും ഉള്ള, ദൈവത്തില്‍ ആത്മവിശ്വാസമര്‍പ്പിക്കുന്ന, ഒരു ഹൃദയം നല്‍കാനായി ദൈവത്തോട് യാചിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
Source: Vatican Radio