News >> നിരാലംബരോടുള്ള അവഗണന അവസാനിപ്പിക്കണം: മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: ദരിദ്രര്‍, രോഗികള്‍, കുടിയേറ്റക്കാര്‍, പ്രായംചെന്നവര്‍, തടവുകാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളോട് ആഗോള സമൂഹം കാണിക്കുന്ന നിസംഗതയ്ക്ക് എതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.
കരുണയുടെ വിശുദ്ധ വത്സരത്തില്‍ തടവുകാര്‍ക്കു പൊതുമാപ്പു നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഭരണകൂടങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. കുറഞ്ഞപക്ഷം വധശിക്ഷ നിര്‍ത്തലാക്കുകയെങ്കിലും ചെയ്യണം.
ഇന്നലെ പുറത്തുവിട്ട വാര്‍ഷിക
സമാധാന സന്ദേശത്തിലാണ് നിസംഗതയുടെ ആഗോളവത്കരണത്തിനെതിരേ മാര്‍പാപ്പ വിരല്‍ചൂണ്ടിയത്. തൊഴില്‍ രഹിതര്‍ക്കു ജോലിയും രോഗികള്‍ക്കു വൈദ്യസഹായവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം.
കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റംവരുത്തണം. ദരിദ്രരാജ്യങ്ങളുടെ കടം ഇളച്ചുകൊടുക്കാനും തടവുകാര്‍ അനുഭവിക്കുന്ന ദുരിതം കുറയ്ക്കാനും ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
Source: Deepika