News >> മെക്സിക്കോ അപ്പസ്തോലിക യാത്ര 2016ഫെബ്രുവരി 12-മുതല്‍ 18-വരെ
ഡിസംബര്‍ 12-ാം തിയതി ശനിയാഴ്ച ഗ്വാദലൂപെ നാഥയുടെ തിരുനാള്‍ വത്തിക്കാനില്‍ ആചരിച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷപ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ മെക്സിക്കോ സന്ദര്‍ശനം സ്ഥിരീകരിച്ചത്. ആഫ്രിക്ക അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കി മടങ്ങവെ നവംബര്‍ 30-ാം തിയതി വിമാനത്തില്‍വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി പറയവെ, മെക്സിക്കോയിലേയ്ക്ക് അടുത്ത അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായി പാപ്പാ പരാമര്‍ശിക്കുകയുണ്ടായി.തിരുനാളില്‍ നടത്തിയ മെക്സിക്കോ അപ്പസ്തോലികയാത്രയുടെ വെളിപ്പെടുത്തല്‍ ഗ്വാദലൂപെ നാഥയ്ക്ക് പാപ്പായുടെ സ്നേഹാര്‍ച്ചനയായി. "ലാറ്റിനമേരിക്കന്‍ ജനതയുടെ ജീവിതപാതയെ ഗ്വാദലൂപെനാഥ തെളിയിക്കട്ടെ! കാരുണ്യം തേടിയും മാതൃസഹായം തേടിയും മാതൃസന്നിധിയിലെത്തുന്ന ആയിരങ്ങളെ അമ്മ അനുഗ്രഹിക്കട്ടെ!!" ഈ പ്രാര്‍ത്ഥനയുമായി 2016 ഫെബ്രുവരി 13-ന് മെക്സിക്കോയിലെ തീര്‍ത്ഥത്തിരുനടയില്‍ താന്‍ എത്തിച്ചേരുമെന്ന് പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ പ്രസ്താവിച്ചു. തന്‍റെ നിയോഗത്തിനായി ലാറ്റിനമേരിക്കന്‍ ജനത പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വചനചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്. 2016 ഫെബ്രുവരി 12-മുതല്‍ 18-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മെക്സിക്കോ അപ്പസ്തോലിക പര്യടനം.ഡിസംബര്‍ 12, ശനിയാഴ്ച വൈകുന്നേരം വത്തിക്കാന്‍റെ പ്രസ് ഓഫിസ് മേധാവി ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി പാപ്പാ ഫ്രാന്‍സിസിന്‍റെ മെക്സിക്കോ സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിക്കുകയും, ആറുദിവസം നീണ്ടുനില്ക്കുന്ന സന്ദര്‍ശന പരിപാടികള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
പാപ്പാ ഫ്രാന്‍സിസിന്‍റെ മെക്സിക്കോ പരിപാടി :2016 ഫെബ്രുവരി 12, വെള്ളി12:30 റോമിലെ അന്തര്‍ദേശിയ വിമാനത്താവളത്തില്‍നിന്നും മെക്സിക്കോയിലേയ്ക്കുള്ള യാത്ര19:30 മെക്സിക്കോയിലെ 'ബെനീത്തോ ഹ്വാരസ്' അന്തര്‍ദേശിയ വിമാനത്താവളത്തില്‍ ഇറങ്ങും.
ഫെബ്രുവരി 13, ശനി09:30 ദേശീയ മന്ദിരത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങും പ്രസിഡന്‍റിന്‍റെ ഭവനത്തിലെ അനൗപചാരികമായ സ്വീകരണവും10:15 രാഷ്ട്രപ്രമുഖരും, നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. പാപ്പാ രാഷ്ട്രത്തെ അഭിസംബോധനചെയ്യും11:30 ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ച17:00 ഗ്വാദലൂപെ നാഥയുടെ സന്നിധിയിലെ ബലിയര്‍പ്പണം, വചനപ്രഘോഷണം
ഫെബ്രുവരി 14, ഞായര്‍09:20 മെക്സിക്കോ നഗരത്തില്‍നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം 'എകാതെപേക്‍'(Ecatepec) പ്രദേശത്തേയ്ക്ക്10:30 എകാതെപേക്കിലെ വൈജ്ഞാനിക കേന്ദ്രത്തില്‍ സമൂഹബലിയര്‍പ്പണം, വചനപ്രഘോഷണം, ത്രികാലപ്രാര്‍ത്ഥന എന്നിവ.12:50 എകാതെപേക്കില്‍നിന്നും തിരികെ മെക്സിക്കോ നഗരത്തിലേയ്ക്ക്16:30 ഫെദറീക്കോ ഗോമസ് അഗതിതമന്ദിര സന്ദര്‍ശനം, പാപ്പായുടെ സന്ദേശം18:00 മെക്സിക്കോയിലെ സാംസ്ക്കാരിക വേദിയുമായുള്ള സംഗമം
ഫെബ്രുവരി 15, തിങ്കള്‍07:30 മെക്സിക്കോയുടെ തെക്കുകിഴക്കന്‍ തക്സ്ലാ ഗുത്തിയരസ് നഗരത്തിലേയ്ക്ക് വിമാനമാര്‍ഗ്ഗം...09:15 വീണ്ടും ഹെലിക്കോപ്റ്ററില്‍ സാന്‍ ക്രിസബേല്‍ ദി ലാസ് കാസാസി (ച്യപാസ് അതിരൂപത) ലേയ്ക്ക്10:15 ച്യപാസിലെ ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം,സ്ഥലത്തെ മുനിസിപ്പല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍13:00 ച്യപാസിലെ തദ്ദേശജനങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം15:00 സാന്‍ ക്രിസബേല്‍ ഭദ്രാസന ദേവാലയ സന്ദര്‍ശനം15:35 തക്സ്ലാ ഗുത്തിയരസ്സിലേയ്ക്ക് ഹെലിക്കോപ്റ്ററില്‍16:15 കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച, വിക്ടര്‍ മാനുവല്‍ റയിനാ സ്റ്റേഡിയത്തില്‍ 18:10 മെക്സിക്കോ നഗരത്തിലേയ്ക്ക് തിരികെ
ഫെബ്രുവരി 16, ചൊവ്വാഴ്ച07:50 വിമാനമാര്‍ഗ്ഗം മെക്സിക്കോയുടെ ഗ്വായെങ്കരോ താഴ്വാര പട്ടണമായ മെറേലിയയിലേയ്ക്ക്..10:00 വൈദികര്‍, സന്ന്യസ്തര്‍ സന്ന്യസ-വൈദികാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം. വചനപ്രഘോഷണം15:15 ഈശോയുടെ തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള മൊറേലിയ അതിരൂപതയുടെ ഭദ്രാസനദേവാലയ സന്ദര്‍ശനം16:30 മെക്സിക്കന്‍ യുവതയുമായുള്ള കൂടിക്കാഴ്ച - ഹൊസെ മരീയ മൊറാലസ് ഈ പവോണ്‍ സ്റ്റേഡിയത്തില്‍...പാപ്പായുടെ സന്ദേശം18:55 തിരികെ വിമാനമാര്‍ഗ്ഗം മെക്സിക്കോ നഗരത്തിലേയ്ക്ക്
ഫെബ്രുവരി 17, ബുധനാഴ്ച08:35 മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തി പ്രദേശമായ സ്യൂദാദ് ഹ്വാരസിലേയ്ക്ക് വിമാനമാര്‍ഗ്ഗം10:30 സിയെരാ ഹ്വാരസിലെ ജയില്‍ സന്ദര്‍ശനവും അന്തേവാസികളുമായുള്ള അഭിമുഖവും12:00 ചിവ്വാവായിലെ ബാച്ചിജെരസ് സര്‍വ്വകലാശാലാ കേന്ദ്രത്തില്‍വച്ച് തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയും സംവാദവും 16:00 ച്യുദാദ് സ്വാരസിലെ സമൂഹബലിയര്‍പ്പണം, പാപ്പായുടെ വചനപ്രഘോഷണം19:00 സ്യൂദാദ് ഹ്വാരസ് അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പ്19:15 മടക്കയാത്ര - റോമിലെ ചമ്പീനോ വിമാനത്താവളത്തിലേയ്ക്ക്
ഫെബ്രുവരി 18, വ്യാഴം14:45 എത്തിച്ചേരല്‍ - വത്തിക്കാനില്‍Source: Vatican Radio