News >> ദലിത് ക്രൈസ്തവരെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം: ഡിസിഎംഎസ്
ചങ്ങനാശേരി: ദലിത് ക്രൈസ്തവര്‍ പട്ടികജാതിക്കാരെക്കാള്‍ സാമൂഹ്യമായി മുന്‍പന്തിയില്‍ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏതു പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നു അദ്ദേഹം വ്യക്തമാക്ക ണമെന്നു ദലിത് കത്തോലിക്കാ മഹാജനസഭ ചങ്ങനാശേരി അതി രൂപതാ കമ്മിറ്റിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കള്‍ പിന്നോക്ക വിഭാഗങ്ങളെ സം ബന്ധിച്ചു പഠിക്കുവാന്‍ നിയോഗിച്ചിട്ടുള്ള എല്ലാ കമ്മീഷന്‍ റിപ്പോര്‍ട്ടു കളും പട്ടികജാതിയില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ച ദലിത് ക്രൈസ്തവരും പട്ടികജാതിക്കാരെപ്പോലെ പി ന്നോക്കമാണെന്നും ദലിത് ക്രൈസ്തവരെയും പട്ടികജാതി ലിസ്റില്‍ ഉള്‍പ്പെടുത്തണമെന്നു പറയുന്നു. ഇതു സംബന്ധിച്ച് 2004 മുതല്‍ സു പ്രീംകോടതിയില്‍ കേസ് നിലനി ല്ക്കുന്നു. ഈ സാഹചര്യത്തില്‍ നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്ര സ്താവന ദലിത് ക്രൈസ്തവര്‍ക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടുംകൂടിയുള്ള സമീപനമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന പല വിദ്യാര്‍ഥികള്‍ക്ക് ഇന്നും സ്റൈപന്റും ലംപ്സം ഗ്രാന്റും ലഭിച്ചിട്ടില്ല. സ്വാശ്രയകോഴ്സുക ളില്‍ പഠിക്കുന്ന ഒഇസി വിദ്യാര്‍ഥികള്‍ക്കു സ്റൈപന്റും ലംപ്സം ഗ്രാന്റും നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന സര്‍ക്കാരാണു ദലിത് ക്രൈസ്തവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നു പറയുന്നത്.
സാമ്പത്തിക ആനുകൂല്യങ്ങള്‍ മാത്രമല്ല ദലിത് ക്രൈസ്തവര്‍ ആവ ശ്യപ്പെടുന്നതെന്നും ഇന്ത്യന്‍ ഭരണഘടന പൌരന് ഉറപ്പ് നല്‍കുന്ന അ വകാശം നേടിയെടുക്കാനും വേണ്ടി യാണ് ദലിത് ക്രൈസ്തവര്‍ പോരാടുന്നതെന്നു യോഗം അറിയിച്ചു.
സബ്മിഷനിലൂടെ ദലിത് ക്രൈസ്തവ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച റോഷി അഗസ്റിന്‍ എംഎല്‍എയെ യോഗം അഭിനന്ദി ച്ചു. അദ്ദേഹം ആവശ്യപ്പെട്ടതുപോലെ സംസ്ഥാന നിയമസഭ ദലിത് ക്രൈസ്തവര്‍ക്കു പട്ടിക ജാതി സംവരണം നല്‍കണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസാ ക്കി കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍, സെക്രട്ടറി ടോമി മംഗലത്ത്, പി.ജെ. ജോണ്‍, സി.സി. കുഞ്ഞുകൊച്ച്, ബേബി എം.സി. എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika