News >> ബൈബിള്‍ സൊസൈറ്റി രജത ജൂബിലി സമാപനം 27ന്
കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി (കെസിബിഎസ്) രജത ജൂബിലിവര്‍ഷ സമാപന സമ്മേളനം 27ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം അധ്യക്ഷതവഹിക്കും.
മുന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വചന സര്‍ഗപ്രതിഭാ പുരസ്കാരം നോവലിസ്റ് സെബാസ്റ്യന്‍ പള്ളിത്തോടിനു സമ്മേളനത്തില്‍ സമര്‍പ്പിക്കും. ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച ബൈബിള്‍ അംബാസഡര്‍ പദ്ധതിയിലെ പ്രതിനിധികളെ ചടങ്ങില്‍ ആദരിക്കും.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റില്‍, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 11ന് കൃതജ്ഞതാ ദിവ്യബലി. 12ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവന്റെ ദാവീദ് എന്ന ചവിട്ടുനാടകവും ഉണ്ടാകും. Source: Deepika |
|
|