News >> പിഒസിയില്‍ അഖണ്ഡ ബൈബിള്‍ പാരായണം

കൊച്ചി: കേരളസഭയിലെ ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി കെസിബിസി ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണം (നൂറുമേനി) പാലാരിവട്ടം പിഒസിയില്‍ 27ന് തുടങ്ങും. വൈകുന്നേരം അഞ്ചിനു കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം ഉദ്ഘാടനംചെയ്യും. വ്യത്യസ്ത ഭാഷകളിലുള്ള ബൈബിള്‍ ഭാഗങ്ങള്‍ പാരായണം ചെയ്യും. 

ഇതിനോടനുബന്ധിച്ചു വ്യത്യസ്ത ഭാഷകളിലും വലിപ്പത്തിലുമുള്ള ബൈബിളുകളുടെയും ബൈബിള്‍ നാണയങ്ങളുടെയും പ്രദര്‍ശനവും സംഘടിപ്പിക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍ പറഞ്ഞു. അഖണ്ഡ ബൈബിള്‍ പാരായണവും പ്രദര്‍ശനവും 31നു സമാപി ക്കും. Source: Deepika