News >> പീഢിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കുക


പീഢിപ്പക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

     പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിനുന്നാള്‍ദിനത്തില്‍, ശനിയാഴ്ച (26/12/15) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച ഹ്രസ്വ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഈ ക്ഷണമേകിയിരിക്കുന്നത്.

     "പീഢിതക്രൈസ്തവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം, പലപ്പോഴും അനേകരുടെ ലജ്ജാകരമായ മൗനാനുവാദത്തോടെയാണ് ഇവര്‍ പീഢിപ്പിക്കപ്പെടുന്നത്," എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

     "ക്രിസ്തു നിന്‍റെ സഹൃത്താകുമ്പോള്‍ നി സന്തോഷവും സ്വച്ഛതയും സംതൃപ്തി യുമുള്ളവനാകും" എന്ന് പാപ്പാ തിരുപ്പിറവിത്തിരുന്നാള്‍ ദിനത്തില്‍ ട്വിറ്ററിലൂടെ ഉദ്ബോധിപ്പിച്ചു.

Source: Vatican Radio