News >> ക്രിസ്മസ് ദിനത്തില്‍ ബോക്കോഹറാം 14 പേരെ വധിച്ചു
അബുജ: ക്രിസ്മസ് ദിനത്തില്‍ ബോക്കോ ഹറാം തീവ്രവാദി വിളയാട്ടം. 14 പേരെയാണ് ബോക്കോഹറാം തീവ്രവാദിയായ തോക്കുധാരി ക്രിസ്മസ് ദിനത്തില്‍ വധിച്ചത്. വടക്കു കിഴക്കന്‍ നൈജീരിയയിലാണ് ബോക്കോഹറാം ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്മസ് ദിനത്തില്‍ രാത്രി പത്തുമണിയോടെയാണ് ബോക്കോ ഹറാം തീവ്രവാദി കിംബ ഗ്രാമത്തിലെ വീടുകള്‍ക്കു നേരെ ദാക്ഷിണ്യമില്ലാത്ത വെടിയുതിര്‍ത്തത്. 14 പേരെ നിഷ്കരുണം വധിച്ച ശേഷം വീടുകള്‍ ചുട്ട് ചാമ്പലാക്കാനുളള ശ്രമവും നടത്തിയതിനു ശേഷമായിരുന്നു തീവ്രവാദിയുടെ മടക്കം. ഭീകരവാദികളെ ഡിസംബര്‍ 31 നു മുന്‍പ് തുടച്ചു നീക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി വ്യക്തമാക്കിയതിനു പിന്നാലെയാണ് ബോക്കോഹറാം വീണ്ടും ആക്രമണം നടത്തിയത്.
Source: Deepika