News >> കാത്തലിക് ബൈബിള്‍ സൊസൈറ്റി രജതജൂബിലിക്കു സമാപനം
സ്വന്തം ലേഖകന്‍
കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തിയാകേണ്ട അല്മായ നേതൃത്വത്തെ വ്യത്യസ്ത മേഖലകളില്‍ സഭ കൂടുതല്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തേണ്ടതുണ്െടന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി (കെസിബിഎസ്)യുടെ രജതജൂബിലിവര്‍ഷ സമാപന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.സഭാശുശ്രൂഷയിലെ പങ്കാളിത്തം അല്മായരുടെ അവകാശമാണ്. മെത്രാന്മാരോടും വൈദികരോടും ചേര്‍ന്നു സഹനേതൃത്വത്തിന്റെ ശുശ്രൂഷയില്‍ അല്മായര്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. അല്മായ നേതൃപാടവത്തെ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി ഉപയോഗിക്കണം.
കേരളസഭയിലെ ബൈബിള്‍ പ്രേഷിതരംഗത്തു മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമൊപ്പം നിരവധി അല്മായര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളസഭയില്‍ സജീവമായ ഒരു ബൈബിള്‍ സംസ്കാരം രൂപപ്പെടുത്തുന്നതിനു കാത്തലിക് ബൈബിള്‍ കമ്മീഷനും ബൈബിള്‍ സൊസൈറ്റിക്കും സാധിച്ചു.
ബൈബിള്‍ പ്രേഷിത ശുശ്രൂഷ പുതിയ മേഖലകളിലേക്കു കടന്നുചെല്ലണം. സിബിസിഐ തയാറാക്കിയ കമ്യൂണിറ്റി ബൈബിളിന്റെ മാതൃകയില്‍, ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന സമൂഹബൈബിള്‍ മലയാളത്തില്‍ ആവശ്യമാണ്. എല്ലാവര്‍ക്കും ബൈബിള്‍ സന്ദേശം സംലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
ശ്രവിക്കുന്ന വചനം ജീവിതാനുഭവമായി മാറുന്നുണ്േടാ എന്നു നാം വിചിന്തനം നടത്തണമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. തിരുവചനാനുസൃതം ജീവിതം ക്രമീകരിച്ചു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രയത്നിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ബൈബിള്‍ സൊസൈറ്റി മുന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, ആന്റണി പാലിമറ്റം, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ജിസ്മോന്‍ തുടിയന്‍പ്ളാക്കല്‍, സാബു ജോസ്, സിസ്റര്‍ നിമ എന്നിവര്‍ പ്രസംഗിച്ചു.മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗപ്രതിഭാ അവാര്‍ഡ് സെബാസ്റ്യന്‍ പള്ളിത്തോടിന് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം സമര്‍പ്പിച്ചു. ബൈബിള്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ച മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ആര്‍ച്ച്ബിഷപ് ഡോ.എം. സൂസൈപാക്യം എന്നിവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചു. ബൈബിള്‍ സൊസൈറ്റി ഭാരവാഹികളായ ആന്റണി പാലിമറ്റം, റവ.ഡോ.ജോഷി മയ്യാറ്റില്‍, ജിസ്മോന്‍ തുടിയന്‍പ്ളാക്കല്‍, സിസ്റര്‍ നിമ മുന്‍ ഭാരവാഹികളായ ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, സാബു ജോസ്, സിസ്റര്‍ ഏലിയാമ്മ, സിസ്റര്‍ സൌമ്യ, സിസ്റര്‍ ആഗ്നസ്, ജൂബിലി ബൈബിള്‍ മിഷന്‍ അംബാസഡര്‍മാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.നേരത്തെ കൃതജ്ഞതാബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. 'നൂറുമേനി' എന്ന പേരില്‍ ഡിസംബര്‍ 31 വരെ തുടരുന്ന അഖണ്ഡ ബൈബിള്‍ പാരായണയജ്ഞത്തിന്റെയും ബൈബിള്‍ എക്സിബിഷന്റെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്തകലാഭവന്‍ 'ദാവീദ്' എന്ന ചവിട്ടു നാടകം അവതരിപ്പിച്ചു.
Source: Deepika