News >> ബൈബിളിന്റെ വിസ്മയലോകം പ്രദര്‍ശനത്തിന്

സ്വന്തം ലേഖകന്‍

കൊച്ചി: ബൈബിളിന്റെ വിസ്മയ ലോകം പിഒസിയില്‍ തുറന്നു. നൂറുമേനി അഖണ്ഡ ബൈബിള്‍ പാരായണത്തിന്റെ ഭാഗമായാണ് ബൈബിള്‍ പ്രദര്‍ശനം. കാലാകാലങ്ങളിലായി ബൈബിള്‍ നല്‍കുന്ന സ്നേഹവും സാന്ത്വനവും നമ്മെ അദ്ഭുതപ്പെടുത്തുമെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍ പറ യുന്നു. ബൈബിളിന്റെ ഉപാസക നായ ആന്റണി സച്ചിന്റെ സഹായത്തോടെയാണ് പ്രദര്‍ശനം.

ക്രിസ്തുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതുന്ന യഹൂദര്‍ രചിച്ച ചാവുകടല്‍ച്ചുരുളുകളെക്കുറിച്ചു മുതല്‍ ബൈബിള്‍ എന്ന പേരുണ്ടായത് എങ്ങനെ എന്നുവരെ പ്രദര്‍ശനത്തിലൂടെ വിശദീകരിക്കുന്നു. ജീവിതകാലം മുഴുവന്‍ ആശ്രമത്തിലിരുന്ന് ബൈബിള്‍ പകര്‍ത്തെഴുത്ത് നടത്തിയിരുന്ന സന്യാസിമാരെകുറിച്ചുള്ള വിവരണം 'സ്ക്രിപ്ത്തോറിയത്തില്‍' ഉണ്ട്. എന്താണ് ബൈബിള്‍, ബൈബിളിന്റെ സവിശേഷതകള്‍ എന്തെല്ലാം എന്നും വിശദമാക്കപ്പെടുന്നു. ആദിമ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന പഴയ നിയമ വിവര്‍ത്തനമായ സെപ്തുവജിന്ത്, 1811ല്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ ബൈബിളായ റമ്പാന്‍ ബൈബിള്‍, 1816ല്‍ പ്രസിദ്ധീകരിച്ച ബെഞ്ചമിന്‍ ബെയ്ലിയുടെ സമ്പൂര്‍ണ ബൈബിള്‍, 1905ല്‍ മഞ്ഞുമ്മല്‍ ആശ്രമത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ച കത്തോലിക്ക ബൈബിള്‍, ആദ്യ ഇംഗ്ളീഷ് ബൈബിള്‍ പരിഭാഷയുടെ പ്രതി, ഇന്ത്യയിലെ ആദ്യത്തെ ബൈബിള്‍ പരിഭാഷയായ തമിഴ് ബൈബിള്‍ തുടങ്ങിയവയെകുറിച്ചുള്ള വിവരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദിമ കാലഘട്ടത്തിലെ യഹൂദരുടെ സമാഗമകൂടാരത്തിന്റെ ചെറുമാതൃകയും ഒരുക്കിയിരിക്കുന്നു.

മൈക്രോസ്കോപ്പിന്റെ സഹായത്തോടെ വായിക്കാവുന്ന ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളായ നാനോബൈബിള്‍ പെന്‍ഡന്റ്, വെള്ളത്തില്‍ വീണാലും നശിച്ചുപോകാത്ത സിന്തറ്റിക് കടലാസുകൊണ്ടു നിര്‍മിച്ച വാട്ടര്‍പ്രൂഫ് ബൈബിള്‍ എന്നിവ കാഴ് ചക്കാരില്‍ കൌതുകമുണര്‍ത്തും. ലോകത്തിന്റെ ഏതുഭാഗത്തുമുള്ള മലയാളികള്‍ക്കും ബൈബിള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജീസസ് യൂത്തിന്റെ സഹകരണത്തോടെ തയാറാക്കിയ സൈബര്‍ ബൈബിള്‍, മൊബൈല്‍ ബൈബിള്‍, ബൈബിളിലെ ഗദ്യഭാഗങ്ങള്‍ സുന്ദരമായി പകര്‍ത്തിയ ശ്രവ്യബൈബിള്‍, അന്ധര്‍ക്കുള്ള ആക്സെസിബിള്‍ ബൈബിള്‍, ബധിരര്‍ക്കുള്ള സൈന്‍ ബൈബിള്‍ എന്നിവ സൈബര്‍ യുഗത്തിലെ ബൈ ബിളിന്റെ വിവിധ രൂപങ്ങളാണ്.

പിഒസി ലൈബ്രറിയില്‍ 150ല്‍ അധികം ബൈബിളുകളാണ് പ്രദര്‍ശനത്തിനുള്ളത്. മലയാളത്തിലെ ഏറ്റവും വലിയ ബൈബിള്‍, വിവിധ യൂത്ത് ബൈബിളുകള്‍, ചില്‍ഡ്രന്‍സ് ബൈബിളുകള്‍, സ്റഡി ബൈബിളുകള്‍, ബൈബിള്‍ വിത്ത് എന്‍സൈക്ളോപീഡിയ, ലീഡര്‍ഷിപ് ബൈബിള്‍, പോവര്‍ട്ടി ആന്‍ഡ് ജസ്റീസ് ബൈബിള്‍, കാത്തലിക് വിമന്‍സ് ഡിവോഷണല്‍ ബൈബിള്‍, കാത്തിലിക് മെന്‍ ഡിവോഷണല്‍ ബൈബിള്‍, കപ്പിള്‍സ് ഡി വോഷണല്‍ ബൈബിള്‍, കാത്തലിക് ആന്‍സര്‍ ബൈബിള്‍ എന്നിങ്ങനെ മനുഷ്യജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ബൈബിളുകളുടെ ശ്രേണി ഒരുക്കിയിട്ടുണ്ട്. 

മറാത്തി, കഷ്മീരി, ഗുജറാത്തി, ബംഗാളി, ഒറിയ, പഞ്ചാബി, കൊങ്കണി, ഉറുദു തുടങ്ങി 33 ഇന്ത്യന്‍ ഭാഷകളിലുള്ള ബൈബിളുകളും ഹീബ്രു, ഗ്രീക്ക്, ഫ്രഞ്ച്, ഇറ്റാലിയന്‍, മലേഷ്യന്‍, സിംഹള, അറബിക്, നേപ്പാളി, തായ്, ജര്‍മന്‍, ഹംഗേറിയന്‍, റുമേനിയന്‍, ബ്രസീലിയന്‍, യുക്രെനിയന്‍, പോളിഷ്, റഷ്യന്‍ തുടങ്ങി 27 വിദേശ ഭാഷകളിലെ ബൈബിളുകളും ഇവിടെ കാണാം. മലയാള അക്ഷരങ്ങളില്‍ രചിച്ചിരിക്കുന്ന പണിയ ബൈബിളും ഒഡീഷയിലെ കുന്റുക്ക് ബൈബിളും ഇന്റര്‍ലീനിയര്‍, പാരലല്‍ ബൈബിളുകളും വ്യത്യസ്ത വായനാനുഭ വം പങ്കുവയ്ക്കുന്നു.

നാലാം നൂറ്റാണ്ടിലെ കോഡക്സ് വത്തിക്കാനുസ് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. പഴയ തോറ ചുരുളും കിംഗ് ജയിംസ് ബൈബിളും ചരിത്രപ്രേമികളെ ആ കര്‍ഷിക്കും. 1977ല്‍ പിഒസി ബൈബിള്‍ പ്രസിദ്ധീകരിക്കുന്നതു വരെ മലയാളത്തില്‍ കത്തോലിക്കര്‍ വിപുലമായി വായിച്ചിരുന്ന മാണിക്കത്തനാരുടെയും ഫാ. തോമസ് മൂ ത്തേടന്റെയും ബൈബിളുകളുടെ പ്രതികള്‍ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നുണ്ട്.

വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രദര്‍ശനം കാണാനും പാരായണത്തിനുമായി പിഒസിയില്‍ എത്തുന്നുണ്ട്. അഖണ്ഡ ബൈ ബിള്‍ പാരായണവും ബൈബിള്‍ പ്രദര്‍ശനവും ഇന്ന് അവസാ നിക്കും. ബൈബിള്‍ പാരായണ ത്തില്‍ ഇന്നലെ വരെ ആയി രത്തോളം പേര്‍ പങ്കെടുത്തതായി റവ.ഡോ.ജോഷി മയ്യാറ്റില്‍ പറഞ്ഞു.
Source: Deepika