News >> കര്‍ഷകര്‍ പിന്നോട്ടു നടന്നു പ്രതിഷേധിക്കും
വാഴക്കുളം: കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനെത്തുടര്‍ന്നു പാടേ തകര്‍ന്ന കാര്‍ഷിക മേഖലയുടെ നേര്‍ക്കുള്ള കടുത്ത അവഗണനയ്ക്കെതിരെ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ 15ന് വാഴക്കുളത്തു കര്‍ഷകര്‍ പിന്നോട്ടു നടന്നു പ്രതിഷേധിക്കും. ഇന്‍ഫാം കര്‍ഷക ദിനാചരണത്തോടനുബന്ധിച്ചാണുപരിപാടി. 15ന് ഉച്ചകഴിഞ്ഞ് മൂന്നിനു വാഴക്കുളം ടൌണില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുക്കും.
കര്‍ഷകരോടു മുഖം തിരിക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ ഇനിയും തുടരുന്നതെങ്കില്‍ അതിശക്തമായ പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കാനും വാഴക്കുളത്ത് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍, കണ്‍വീനര്‍ ജോസ് ഇടപ്പാട്ട്, ജനറല്‍ സെക്രട്ടറി വി.സി. സെബാസ്റ്യന്‍, ദേശീയ ട്രസ്റി ഡോ. എം.സി. ജോര്‍ജ്, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ട്രഷറര്‍ ജോയി തെങ്ങുംകുടി എന്നിവര്‍ പ്രസംഗിച്ചു.
റബര്‍മേഖലയ്ക്ക് അനുവദിച്ച 300 കോടിയില്‍ 49 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഇതുപോലും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ സാധിക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം മുതലകണ്ണീരൊഴുക്കലാണ്. റബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്കു റബര്‍വില പകുതിയിലും താഴ്ന്നിട്ടും ഒരു രൂപ പോലും കുറയ്ക്കാന്‍ തയാറായിട്ടില്ല. റബറൈസ്ഡ് റോഡുകള്‍ നിര്‍മിക്കുന്നതു പ്രോത്സാഹിപ്പിക്കാത്തതിലും ദുരൂഹതയുണ്െടന്നു യോഗം വിലയിരുത്തി.
Source: Deepika