News >> ദൈവം യുവജനങ്ങളുടെ ഹൃദയത്തെ കാരുണ്യത്താല്‍ സ്പര്‍ശിക്കട്ടെ
ദൈവം അവിടത്തെ കാരുണ്യത്താല്‍ തങ്ങളുടെ ഹൃദയങ്ങളെ തൊടാനും രൂപാന്തരപ്പെടുത്താനും യുവജനങ്ങള്‍ അനുവദിക്കണമെന്ന് ആഗോളസഭാ തലത്തില്‍ നടക്കാന്‍ പോകുന്ന അടുത്ത ലോക യുവജനസംഗമത്തിന്‍റെ വേദിയായ പോളണ്ടിലെ ക്രോക്കോവ് അതിരൂപതയുടെ സഹായമെത്രാന്‍ ദാമിയന്‍ അന്ത്രൈ മുസ്ക്കുസ്. ഇക്കൊല്ലം ജൂലൈ 26 മുതല്‍ 31 വരെ അവിടെ സംഘടിപ്പിക്കപ്പെടുന്ന ഈ യുവജനസംഗമത്തിന്‍റെ പൊതു ഏകോപകനായ അദ്ദേഹം യുവജനത്തിനായി നല്കിയ ഒരു സന്ദേശത്തിലൂടെയാണ് ഈ ആഹ്വാനമേകിയത്. ദൈവം തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അസാധാരണ വിസ്മയം അനുഭവിച്ചറിയാന്‍ ഒരുങ്ങന്നതിന് ബിഷപ്പ് മുസ്ക്കുസ് യുവതീയുവാക്കളെ ക്ഷണിക്കുന്നു, ഈ സന്ദേശത്തില്‍. ദൈവസ്നേഹം അവര്‍ക്ക് ധൈര്യത്തിന്‍റെയും ശക്തിയുടെയും സന്തോഷത്തിന്‍റെയും സ്രോതസ്സായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ക്രിസ്തുവുമായുള്ള സൗഹൃദം യുവതയ്ക്കാവശ്യമാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.Source: Vatican Radio