News >> സീറോ മലബാര്‍ സഭാ സിനഡിന് ഇന്നു (07/01/2016) തുടക്കം

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ 24-ാം സിനഡ് ഇന്നു തുടങ്ങും. സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ്.

കഴിഞ്ഞ സിനഡിനു ശേഷം നിയമിതരായ നാലുപേര്‍ ഉള്‍പ്പെടെ 57 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും. സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനഡ് 12ന് സമാപിക്കുമെന്നു വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. Source: Deepika