News >> പാപ്പാ 26 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കും


യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായ ഈ ഞായറാഴ്ച (10/01/16) ഫ്രാന്‍സിസ് പാപ്പാ 26 ശിശുക്കള്‍ക്ക് മാമ്മോദീസാ നല്കും.

     വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയിലായിരിക്കും ജ്ഞാനസ്നാന തിരുക്കര്‍മ്മം നടക്കുക.

     റോമിലെ സമയം രാവിലെ 09:30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 02 മണിക്ക്, ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായി ആരംഭിക്കുന്ന സമൂഹദിവ്യബലിമദ്ധ്യേയായിരിക്കും  ഈ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുക.

     അനുവര്‍ഷം, കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ പാപ്പാ ഏതാനും കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസാ നല്കാറുണ്ട്. 

Source: Vatican Radio