News >> പീഢിത ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുക


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കാന്‍ നമ്മള്‍ പരിശ്രമിക്കണമെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ വാഷിംഗ്ടണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വില്ല്യം വ്വേള്‍.

     വത്തിക്കാന്‍ ദിനപ്പത്രമായ 'ലൊസ്സെര്‍വ്വത്തോരെ റൊമാനൊ'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ ഈ ആഹ്വാനമുള്ളത്.

     ലോകത്തില്‍ 60 നാടുകളിലായി 20 കോടിയേലേറെ ക്രൈസ്തവര്‍ക്ക് അവരുടെ മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വിലക്കുകള്‍ ഉണ്ടെന്നും മതപീഢനങ്ങള്‍ വലിയ തോതിലാണ് അരങ്ങേറുന്നതെന്നും വിശദീകരിക്കുന്ന കര്‍ദ്ദിനാള്‍ വില്ല്യം വ്വേള്‍, സിറിയ, ഇറാക്ക്, ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ വിവിധ നാടുകള്‍ മതപീഢനവേദികളാണെന്ന് പേരെടുത്തു പറയുന്നു.

     പീഢനത്തിരകളാകുന്ന ഈ ക്രൈസ്തവരുടെ രക്തം ഭാവിതലമുറയുടെ സഭയുടെ വിത്താണെന്ന് കര്‍ദ്ദിനാള്‍ വ്വേള്‍ ഉദ്ബോധിപ്പിക്കുന്നു.