News >> കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് പഠനവും പരിപാടികളും ആവശ്യം: സീറോ മലബാര്‍ സിനഡ്
സ്വന്തം ലേഖകന്‍
കൊച്ചി: കര്‍ഷകരുടെ കടക്കെണികളെക്കുറിച്ചും ഉത്പന്നങ്ങളുടെ വിലക്കുറവിനെക്കുറിച്ചും കര്‍ഷകരുടെ ജീവിതാവസ്ഥകളെക്കുറിച്ചും വിശദമായ പഠനവും കര്‍മപരിപാടികളും ആവശ്യമാണെന്ന് സീറോ മലബാര്‍ സഭാ സിനഡ്. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളുടെ ക്ഷേമത്തിനായി സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ അതൃപ്തിയുണ്െടന്നും സിനഡിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ മേഖലകളിലും സേവനം ചെയ്യുന്നവര്‍ക്ക് ആഹാരം വിളമ്പുന്ന കര്‍ഷകരുടെ ജീവിതാവസ്ഥകള്‍ ദയനീയമായ രീതിയില്‍ താഴേക്കു പോകുന്നത് ആശങ്കാജനകമാണ്. സര്‍ക്കാരും കര്‍ഷകസമൂഹങ്ങളും ഒന്നുചേര്‍ന്ന് സര്‍ഗാത്മകമായ പരിഹാരം കണ്െടത്തുന്നതിനു സഭാസമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിഷമാവസ്ഥയില്‍ കഴിയുന്നവര്‍ക്കുള്ള റേഷനും, സ്വയം തൊഴില്‍ സേവന മേഖലകളും, കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവും, പ്രായം ചെന്നവര്‍ക്കുള്ള പെന്‍ഷനുമൊക്കെ സമൂഹത്തിന്റെ സുസ്ഥിതി ഉറപ്പുവരുത്തുന്നുണ്ട്. എങ്കിലും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കപ്പെടുന്നില്ല. ഉപാധിരഹിത പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
പൊതുവിദ്യാഭ്യാസ മേഖലയിലും സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പുരംഗത്ത് പ്രാദേശികമായ വിഷയങ്ങളില്‍ രൂപതകള്‍ സഭയുടെ പൊതുനിലപാടുകളോടു ചേര്‍ന്ന് നിലപാടുകള്‍ സ്വീകരിക്കും. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ശ്ളാഘനീയമാണ്.
അങ്കമാലി കിഴക്കേപ്പള്ളി വളരെ സുന്ദരമായ രീതിയില്‍ പഴമ നിലനിര്‍ത്തിക്കൊണ്ട് പുതുക്കിപ്പണിതതില്‍ സിനഡ് സന്തുഷ്ടി പ്രകടിപ്പിച്ചു. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എല്ലാവരും വന്ന് ഒത്തുചേരുവാനുള്ള സംഗമസ്ഥലമായി ഈ പള്ളിയെ കാണണം. സഭൈക്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായകമായ പങ്ക് ഇതിനു വഹിക്കാനാകും.
അസഹിഷ്ണുത വളര്‍ന്നുവരുന്ന സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് മാര്‍ച്ചില്‍ നടക്കുന്ന ഭാരതത്തിലെ മെത്രാന്‍ സമിതി സമ്മേളന ം ഗഹനമായി പഠിക്കുമെന്നാണു പ്രതീക്ഷ. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ ജനതകള്‍ക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സാധിക്കുന്ന ചിന്താധാരകളും പ്രവര്‍ത്തനങ്ങളും മെത്രാന്‍ സമിതി മുന്നോട്ടുവയ്ക്കുമെന്നും സിനഡ് പ്രത്യാശിക്കുന്നു.
കേരളത്തിനു പുറത്തു താമസിക്കുന്ന സീറോ മലബാര്‍ കത്തോലിക്കര്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷ നല്കുവാനുള്ള ശ്രമങ്ങളില്‍ നൂതന മാര്‍ഗങ്ങള്‍ തുറന്നുകിട്ടുന്നതില്‍ സിനഡ് സന്തുഷ്ടി പ്രകടിപ്പിച്ചു. സനാതന മൂല്യങ്ങള്‍ തകരുന്നതില്‍ വ്യസനം പ്രകടിപ്പിച്ച സിനഡ് പ്രവാസികള്‍ക്ക് അജപാലന ശുശ്രൂഷകള്‍ നല്‍കുന്നതിലൂടെ അവരുടെ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നു വ്യക്തമാക്കി.
വിശുദ്ധിയുടെ പരിമളം പരത്തുകയും സര്‍ഗാത്മകമായ വഴികളിലൂടെ സ്ത്രീകളെ ശക്തിപ്പെടുത്തുകയും ചെയ്ത കര്‍മലീത്താ സന്യാസിനി സഭയുടെ ആദ്യത്തെ ജനറാളായിരുന്ന മദര്‍ സെലിന്റെ നാമകരണ ചടങ്ങുകള്‍ തുടങ്ങാന്‍ സിനഡ് അനുമതി നല്‍കി. കര്‍മലീത്താ സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്‍സായിരിക്കും നാമകരണ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക.ഓഗസ്റില്‍ നടക്കുന്ന മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ളിയില്‍ കുടുംബങ്ങളുടെ നവീകരണം, പ്രവാസികളുടെ അജപാലനം, സഭാപ്രവര്‍ത്തനങ്ങളിലെ ലാളിത്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും സിനഡ് തീരുമാനിച്ചു. കഴിഞ്ഞ ഏഴിന് ആരംഭിച്ച സഭയുടെ 24-ാം സിനഡ് ഇന്നലെ വൈകുന്നേരം സമാപിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Source: Deepika