News >> പുളിക്കല്‍ വീട് സാന്ത്വനശുശ്രൂഷയുടെ സ്നേഹാശ്രമം; ഏക മകന്‍ സര്‍വതും സഭയ്ക്കായി സമര്‍പ്പിച്ചു

റെജി ജോസഫ്

കാഞ്ഞിരപ്പള്ളി: ഇഞ്ചിയാനി പുളിക്കല്‍ കുടുംബത്തിലെ ഏകമകന്‍ ജോസുകുട്ടി അച്ചന്റെ ജീവിതം ആത്മസമര്‍പ്പണത്തിന്റെ വലിയ സാക്ഷ്യം. സ്വന്തം വീടും സ്വത്തും മാത്രമല്ല, തന്നെത്തന്നെയും പുളിക്ക ലച്ചന്‍ സഭയ്ക്കു സമര്‍പ്പിച്ചു. കു ഞ്ഞുങ്ങളുടെ സംരക്ഷണത്തി നുള്ള ശുശ്രൂഷകരാകാന്‍ സ്വന്തം മാതാപിതാക്കളെയും അദ്ദേഹം കൂടെക്കൂട്ടി. മാതാപിതാക്കള്‍ അ വരുടെ പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയുമായി മാറി. സ്നേഹം പൊഴിയുന്ന ഭവനമായി മാറിയ പുളിക്കല്‍ വീട്ടിലേക്കു സിസ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ സഹോദരിമാര്‍ സാന്ത്വനത്തിന്റെ വിളക്കുമായി ക ടന്നുവന്നു. പുളിക്കല്‍ വീട് 1994 ജൂലൈ മൂന്നു മുതല്‍ സ്നേഹാശ്രമമാണ്. 

ഇഞ്ചിയാനി പുളിക്കല്‍ ആന്റണി - മറിയാമ്മ ദമ്പതികള്‍ക്കു വിവാഹം കഴിഞ്ഞ് ഇരുപതാം വര്‍ഷം ജനിച്ച ഏക മകന്‍ പ്രീഡിഗ്രിക്കുശേഷം സെമിനാരിയില്‍ പോകാന്‍ നിര്‍ബന്ധം പിടിച്ചു. മകന്റെ ആഗ്രഹത്തിനു മുന്നില്‍ ഉത്തരംകൊടുക്കാനാവാതെ അമ്മയും അപ്പനും വേദനിച്ചു. ഏക മകനെ സെമിനാരിയിലെടുക്കാന്‍ സഭാപരമായ പരിമിതികളുണ്െടന്ന നിര്‍ദേശംകൂടിയായപ്പോള്‍ പുളിക്കല്‍ ജോസുകുട്ടി കടുത്ത പ്രാര്‍ഥനയിലായി. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കാഞ്ഞിരപ്പള്ളി മൈനര്‍ സെമിനാരിയിലും തുടര്‍ന്നു വടവാതൂര്‍ സെമിനാരിയിലും വൈദികപരിശീലനം നടത്തുമ്പോഴാണ് ജയില്‍ മിനിസ്ട്രിയില്‍ സജീവ പ്രേഷിതനാകുന്നത്. ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. ജോര്‍ജ് കുറ്റിക്കല്‍ എന്നിവര്‍ക്കൊപ്പം കുറ്റവാളികളുടെ മനഃപരിവര്‍ത്തനത്തിനായി ജയിലുകള്‍ സന്ദര്‍ശിച്ചു ശുശ്രൂഷ ചെയ്ത കാലത്ത് ബ്രദര്‍ ജോസുകുട്ടി ഒരുകാര്യം തിരിച്ചറിഞ്ഞു. കുറ്റവാളികളുടെ മക്കളുടെ ജീവിതം ഏറെ പരിതാപകരമാണ്. അവരില്‍ ചിലര്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്നു. മറ്റു ചിലര്‍ അനാഥരായി കഴിയുന്നു. 

സ്വന്തം ഭവനം ജയിലില്‍ കഴിയുന്നവരുടെ മക്കളുടെ സംരക്ഷണത്തിനും സാന്ത്വനത്തിനുമുള്ള ഭവനമാക്കാന്‍ അദ്ദേഹം തീരുമാനിച്ചതിങ്ങനെയാണ്. മാതാപിതാക്കളെ ഈ താത്പര്യം അറിയിച്ചശേഷം പുളിക്കലച്ചന്‍ തൃശൂരില്‍ സിസ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സമൂഹത്തെ സന്ദര്‍ശിച്ചു സ്വന്തം ഭവനം വേദനിക്കുന്ന കുഞ്ഞുങ്ങളുടെ വിമോചന ഭവനമായി സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. അങ്ങനെ ഇഞ്ചിയാനി പുളിക്കല്‍ വീടും രണ്േടക്കര്‍ സ്ഥലവും സ്നേഹദീപം ഭവനമായി. 

സ്നേഹം ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി ഒരു ഭവനം. താന്‍ വൈദികനാകുമ്പോള്‍ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള താത്പര്യവും അദ്ദേഹം സിസ്റേഴ്സിനെ അറിയിച്ചിരുന്നു. 1994 ജൂലൈ മൂന്നിനു തന്റെ സ്വത്തുവകകള്‍ സഭയ്ക്ക് അദ്ദേഹം എഴുതി നല്‍കി. പിതാവ് ആന്റണിയും അമ്മ മറിയാമ്മയും ഈ ഭവനത്തില്‍ സിസ്റേഴ്സിന്റെ പരിചരണത്തിലും കുട്ടികളുടെ സ്നേഹവായ്പിലും കഴിഞ്ഞു. തെരുവില്‍ നിന്നു കിട്ടിയ എട്ട് കുട്ടികളുമായി തുറന്ന സ്നേഹദീപം ഭവനത്തില്‍ ഇതോടകം മുന്നൂറു കുട്ടികള്‍ മക്കളായി വന്നിട്ടുണ്ട്. 

സിസ്റേഴ്സിന്റെ സ്നേഹവും തിരുത്തലും പരിചരണവും ഏറ്റുവാങ്ങി ഈ ആണ്‍ കുട്ടികള്‍ ഏഴാം ക്ളാസ് വരെ ഈ ഭവനത്തില്‍നിന്നു പഠിക്കുന്നു.

സ്വഭാവശുദ്ധി വരുത്തി ഈ കുഞ്ഞുങ്ങളെ ഉയര്‍ന്ന പഠനത്തിനയക്കുകയും തുടര്‍ന്നു സുരക്ഷിതമായ ജീവിതസാഹചര്യങ്ങളിലെത്തിക്കുകയും ചെയ്യുകയാണു സ്നേഹദീപത്തിന്റെ ദൌത്യം. വൈദികനായശേഷം പുളിക്കല്‍ ഭവനത്തില്‍ മാതാപിതാക്കളെ കാണാന്‍ എത്തുന്ന ജോസച്ചന്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ ഉപദേശങ്ങള്‍ നല്‍കിപ്പോന്നു. മാസത്തിലൊരിക്കലെങ്കിലും ഈ കുട്ടികളോടൊപ്പം കഴിഞ്ഞ് അവരുടെ മനസിന്റെ മുറിവുകളില്‍ ആശ്വാസത്തിന്റെ ലേപനം നല്‍കിപ്പോന്നു.

അച്ചന്റെ ആ ശ്വാസവും കാരുണ്യവും അനുഭവിച്ചറിഞ്ഞ ഒട്ടേറെ കുട്ടികള്‍ വിദേ ശത്തും സ്വദേശത്തും ഇന്നു നല്ല നിലയില്‍ കഴിയുന്നു. പിതാവ് ആന്റണി ഈ ഭവനത്തില്‍ കഴിഞ്ഞ് മരണം പ്രാപിച്ചു. കുഞ്ഞുങ്ങളുടെ സ്നേഹനിധിയായ അമ്മച്ചിമറിയാമ്മ മൂന്നു വര്‍ഷം മുമ്പ് സ്വര്‍ഗത്തിലേക്കു യാത്രയായി. മീനച്ചില്‍ കൊള്ളിക്കുളവില്‍ കുടുംബാംഗമാണ്.

സിസ്റര്‍ മേരി, സിസ്റര്‍ ബീന, സിസ്റര്‍ ഫുല്‍കുമാരി എന്നിവരാണ് ഇപ്പോള്‍ സ്നേഹദീപത്തില്‍ കുഞ്ഞുങ്ങളുടെ സംരക്ഷകരായുള്ളത്. 

സ്നേഹദീപത്തിന്റെ പ്രിയപുത്രന്‍

ഷെവ. അഡ്വ.വി.സി.സെബാസ്റ്യന്‍ 


നസ്രാണി പാരമ്പര്യത്തിന്റെ ചൈത ന്യം അണയാതെ കാത്തുസൂക്ഷി ക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അനുഗ്രഹപൂമഴയായ് അനര്‍ഘ നി മിഷങ്ങള്‍. അനേകായിരങ്ങളുടെ ഉള്ളിന്റെയുള്ളില്‍ ആത്മീയതയുടെ തിരികള്‍ തെളിച്ച് വിശ്വാസംപങ്കുവ ച്ച് ജോസച്ചന്‍, ബിഷപ് ജോസ് പു ളിക്കലായി ദൈവസ്നേഹത്തിന്റെ പരിലാളനയില്‍ അരൂപിയില്‍ നിറഞ്ഞ് വിനയാന്വിതനാകുന്നു.

ഹൃദയത്തിന്റെ കോണില്‍നിന്ന് ഈശോയുടെ വിളികേട്ട് പുളിക്കല്‍ വീട്ടിലെ പിതാവിനെയും മാതാവി നെയും വിട്ട് ജോസുകുട്ടി ദൈവശുശ്രൂഷയുടെ വഴി തെരഞ്ഞെടുത്തു. 1991 ജനുവരി ഒന്നിനു മാര്‍ മാത്യു വട്ടക്കുഴിയുടെ കൈവയ്പ്ശുശ്രൂഷയിലൂടെ പൌരോഹിത്യപദവിയിലെ ത്തി. കൃത്യം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ മാതൃരൂപതയുടെ സഹാ യമെത്രാനായി ഉയര്‍ത്തപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുവാന്‍ നിയുക്തനാകുന്നത് ദൈവിക തീരുമാനമാണ്.

ഏകമകന് ലഭിച്ച പിതൃസ്വത്ത് മുഴുവനും അവശത അനുഭവിക്കു ന്ന കുട്ടികളുടെ ഉന്നമനത്തിനായി ജോസച്ചന്‍ വിട്ടുകൊടുത്തു. സ്വന്തം തറവാട് അങ്ങനെ "സ്നേഹദീപമാ യി മാറ്റി. സമൂഹത്തില്‍ ബുദ്ധിമുട്ടു ന്ന കുഞ്ഞുമക്കള്‍ക്ക് ആശ്രയവും അത്താണിയുമാണ് കാലങ്ങളായി സ്നേഹദീപം. അനാഥത്വത്തിന്റെ യും ഇല്ലായ്മകളുടെയും വേദനകളറിയാതെ ഒട്ടേറെ കുഞ്ഞുങ്ങളെ ദൈവസ്നേഹത്തിന്റെ അരൂപിയില്‍ കോര്‍ത്തിണക്കി സ്വന്തം കൂടപ്പിറ പ്പുകളാക്കിയ വേറിട്ട ശുശ്രൂഷക ളുടെ വിശാലതലങ്ങളിലൂടെയാണ് ജോസച്ചന്‍ കാലങ്ങളായി സഞ്ചരിക്കുന്നത്. 

പ്രമുഖ വചനപ്രഘോഷകനും ഉജ്വലവാഗ്മിയും അറിയപ്പെടുന്ന ഗ്രന്ഥകാരനും സംഘാടകനുമായി വിശാലമായ ലോകത്തില്‍ ആത്മീയവെളിച്ചം വിതറിയ ഫാ.ജോസിന്റെ പൌരോഹിത്യശുശ്രൂഷയില്‍ മെത്രാന്‍ പദവിയിലൂടെ പുതിയ അധ്യായങ്ങള്‍ ഇനി എഴുതിച്ചേര്‍ക്കും.

കഴിഞ്ഞ 39 വര്‍ഷങ്ങളിലെ കാ ഞ്ഞിരപ്പള്ളി രൂപതയുടെ ആത്മീ യവും ഭൌതികവുമായ വളര്‍ച്ച അ ത്ഭുതകരവും ആഴത്തിലുള്ള ദൈവപരിപാലനയുടേതുമാണ്. എ ന്നാല്‍, കഴിഞ്ഞ പതിനഞ്ചുവര്‍ഷ ങ്ങളിലായി സമസ്തമേഖലകളി ലമുള്ള രൂപതയുടെ പ്രവര്‍ത്തനമുന്നേറ്റം അതിശയകരമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി നിസ്വാര്‍ത്ഥസേവനത്തിലൂടെ പ്രേഷിതശുശ്രൂഷ ചെയ്യുന്ന ഒട്ടേറെ വൈദികരേയും സന്യസ്തരേയും ഓരോ വര്‍ഷവും സംഭാവന ചെയ്യുന്ന അനുഗ്രഹിക്കപ്പെട്ട പുണ്യഭൂമിയാ ണിത്. കാര്‍ഷികമേഖലയാല്‍ നിറയപ്പെട്ട കാഞ്ഞിരപ്പള്ളി രൂപത ഇ ന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആഗോള അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ കാര്‍ഷിക സംരംഭങ്ങള്‍, ആരോഗ്യസേവന മേഖലകള്‍, ആതുരാലയങ്ങള്‍ എന്നിവയാല്‍ സജീവമാണ്. പ്രവര്‍ത്തനമികവില്‍ ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവയാണ് മിക്കവയും. 

ആത്മീയതയില്‍ നിറഞ്ഞുപ്രകാശിക്കുമ്പോഴും സാമൂഹ്യ വിദ്യാഭ്യാ സ ആരോഗ്യ ആതുരശുശ്രൂഷാരംഗത്തെ മികവിലും അതുല്യസംഭാവനകളിലും ഉയരങ്ങളില്‍ നില്‍ ക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പോടെ ആത്മീയ ഭൌതീക തലങ്ങളില്‍ ശക്തമായി മുന്നേറുവാന്‍ തുടര്‍ന്നും കരുണാവാനായ ദൈവം അവസരമൊരുക്കുന്നു. മതമൈത്രിയുടെയും പങ്കുവയ്ക്കലിന്റെയും മകുടോദാഹരണമായ മലനാടും ഇടനാടും ഒത്തുചേര്‍ന്ന മണ്ണില്‍ ദൈവശുശ്രൂഷയുടെ പുത്തന്‍തലങ്ങളിലൂടെ സ്നേഹദീപത്തിന്റെ പ്രിയപുത്രന്‍ വരുംനാളുകളില്‍ വിശ്വാസിസമൂഹത്തെ അനുഗ്രഹപൂക്കള്‍ വാരിവിതറി നയിക്കട്ടെ. 

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാന്‍

കൊച്ചി: ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാകാന്‍ എന്ന സുവിശേഷ ചിന്തയോടു ചേര്‍ന്ന് ഇടയനിയോഗം നിര്‍വഹിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നിയുക്ത മെത്രാന്‍ റവ. ഡോ. ജോസ് പുളിക്കല്‍. 

അയോഗ്യനും പാപിയുമായ തന്നെ മെത്രാന്‍ ശുശ്രൂഷയിലേക്കു നിയോഗിച്ചത് ദൈവികപദ്ധതിയാണ്. തന്റെ കുറവുകളും പരിമിതികളും തനിക്കു വ്യക്തമാണ്. താനറിയാത്ത പോരായ്മകളും ഉണ്ടാകും. പരിമിതികള്‍ ഉള്ളവരായാലും ശുശ്രൂഷകളില്‍ നിയോഗിക്കപ്പെടുമ്പോള്‍ ദൈവം കൃപ നല്‍കും. ദൈവികപദ്ധതിയുടെ അഗ്രാഹ്യമായ നിറവേറലാണു സംഭവിച്ചിരിക്കുന്നത്. 

മെത്രാന്‍നിയോഗത്തിനായി തെരഞ്ഞെടുത്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനോടും സഭയിലെ എല്ലാ മെത്രാന്മാരോടും കടപ്പാടുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിനോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാനാണു ദൈവനിയോഗം. 

ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്ന ആപ്തവാക്യവുമായി മാര്‍ അറയ്ക്കല്‍ രൂപതയെ ആത്മീയപാതയില്‍ ശക്തവും ധീരവുമായി നയിക്കുന്നു. പിതാവിനോടും രൂപതയിലെ ദൈവജനത്തോടും ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഇടയദൌത്യം അനുഗ്രഹപ്രദമാകാനും എല്ലാവരുടെയും പ്രാര്‍ഥന ആവശ്യമാണെന്നും നിയുക്ത മെത്രാന്‍ പറഞ്ഞു. 

റവ. ഡോ. ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി നാലിന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ റവ. ഡോ. ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളിയില്‍ നടക്കും. ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളിയില്‍ നിയുക്ത സഹായ മെത്രാന് നല്‍കിയ സ്വീകരണത്തിനുശേഷം സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടത്തിയ അനുമോദന പ്രസംഗത്തില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണ് മെത്രാഭിഷേകം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സീറോ മലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്‍മാരും സഹോദര സഭകളിലെ മേലധ്യക്ഷന്മാരും പങ്കെടുക്കും.
Source: Deepika