News >> ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങും
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി ചങ്ങനാശേരി സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് (സിഎസ്എസ്ഐ)ആരംഭിക്കുമെന്ന് അതിരൂപത കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി.സി അനിയന്‍കുഞ്ഞ് എന്നിവര്‍ അറിയിച്ചു. അസംപ്ഷന്‍ കോളജ് കാമ്പസിലെ കമ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം 20ന് ഉച്ചകഴിഞ്ഞ് 2.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കും. ഇന്‍സ്റിറ്റ്യൂട്ട് വെബ്സൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മവും മാര്‍ പവ്വത്തില്‍ നിര്‍വഹിക്കും.
കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്സാണ്ടര്‍ മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും നടത്തും. ഈ വര്‍ഷം ആരംഭിക്കുന്ന പാര്‍ട്ട് ടൈം പ്രോഗ്രാമിന്റെ ഉദ്ഘാടനം എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ നിര്‍വഹിക്കും. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍.ജയിംസ് പാലയ്ക്കല്‍, അതിരൂപതാ വികാരിജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ മോണ്‍. മാണി പുതിയിടം, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റര്‍ അമല, എടത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.സാബന്‍, പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ജോസഫ് സാം, വൈദിക സമിതി സെക്രട്ടറി റവ.ഡോ.ജോബി മൂലയില്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, എസ്ബി കോളജ് യൂണിയന്‍ ചെയര്‍മാന്‍ അലന്‍ മാത്യു, അസംപ്ഷന്‍ കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ നീന മെറിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
ഡിഗ്രി, പിജി കോഴ്സ് പഠിക്കുന്നവര്‍ക്കും ജോലിയുള്ളവര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടുവര്‍ഷക്കാലം 750 മണിക്കൂര്‍ വരുന്ന പാര്‍ട്ട് ടൈംമായാണ് ഈ കോഴ്സ് നടത്തുന്നത്. ഒരു ബാച്ചില്‍ എഴുപത് പേര്‍ക്കാണ് പരിശീലനത്തിന് അവസരം. വിദഗ്ധരായ ഫാക്കല്‍റ്റികള്‍ ക്ളാസുകള്‍ കൈകാര്യം ചെയ്യും. കൂടാതെ എട്ടു മുതല്‍ 11 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഫൌണ്േടഷന്‍ കോഴ്സുകളും ജൂണില്‍ ആരംഭിക്കും. രണ്ടു വര്‍ഷം ഇരുന്നൂറ് മണിക്കൂറാണ് കോഴ്സ് സമയം. അതിരൂപതയിലെ 15 ഫൊറോനകളിലെ തെരഞ്ഞെടുക്കപ്പെടുന്ന 15 ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഫൌണ്േടഷന്‍ കോഴ്സ് നടത്തുന്നത്.
ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും ഡോ.ജെ.അലക്സാണ്ടര്‍ ഐഎഎസ്, പി.സി.സിറിയക് ഐഎഎസ്, ലിഡാ ജേക്കബ് ഐഎഎസ്, ഏബ്രഹാം കുര്യന്‍ ഐപിഎസ്, കെ.പി. ഫബിയാന്‍ ഐഫ്എസ്, സിബി മാത്യൂസ് ഐപിഎസ്, അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്, പോള്‍ ജോസഫ് ഐഇഎസ് എന്നിവര്‍ ഉപദേശക സമിതിയും എടത്വ സെന്റ് അലോഷ്യസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.സി.അനിയന്‍കുഞ്ഞ് ഡയറക്ടറുമായ സമിതിയുമാണ്് സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടിന്് നേതൃത്വം നല്‍കുന്നത്.
Source: Deepika