News >> ജീവിത സായാഹ്നങ്ങളിലും ജീവന്‍ ആദരിക്കപ്പെടണമെന്ന്പാപ്പാ
ജീവിത സായാഹ്നങ്ങളിലും ജീവന്‍ ആദരിക്കപ്പെടണമെന്ന് ഇംഗ്ലണ്ടിലെ ProLife പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചു.ജീവന്‍ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും പരിരക്ഷിക്കപ്പെടണമെന്നും, ജീവിതാന്ത്യത്തില്‍ എത്തുമ്പോഴും അതിനെ അംഗീകരിക്കുവാനും, മരണംവരെ അതിനെ പരിചരിക്കുവാനും പിന്‍തുണയ്ക്കുവാനും സാധിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.ഒരിക്കലും നശിപ്പിക്കുവാനോ ഉപേക്ഷിക്കുവാനോ പാടില്ലാത്ത ദൈവിക ദാനമാണ് ജീവനെന്നും, അത് എന്നും പരിരക്ഷിക്കുകയും, അവസാനഘട്ടത്തില്‍ അല്ലെങ്കില്‍ പ്രായമാകുമ്പോള്‍ അതിന്‍റെ ബലഹീനതകളെ അംഗീകരിച്ചുകൊണ്ടും മരണംവരെ ജീവനെ പിന്‍തുണയ്ക്കണമെന്നുമാണ് പാപ്പാ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചത്.