News >> ദീപികയുടെ നവീകരിച്ച കേന്ദ്ര ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ (16-01-2016)
കോട്ടയം: ദീപികയുടെ കോട്ടയത്തെ നവീകരിച്ച കേന്ദ്ര ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടത്തും. മാമ്മന്‍ മാപ്പിള ഹാളില്‍ വൈകുന്നേരം നാലിനു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സീസ് ക്ളീറ്റസ് ആമുഖപ്രസംഗം നടത്തും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മോണ്‍. മാണി പുതിയിടം സ്വാഗതം ആശംസിക്കും. ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപികയുടെ 129 വര്‍ഷത്തെ ചരിത്രയാത്രയെ അനാവരണം ചെയ്യും. നോര്‍ക്ക റൂട്ട്സ് വൈസ്ചെയര്‍മാന്‍ പത്മശ്രീ ഡോ. സി.കെ. മേനോന്‍ വിശിഷ്ടാതിഥിയായിരിക്കും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മലബാറിലെയും ഹൈറേഞ്ചിലെയും കര്‍ഷക കുടിയേറ്റം സംബന്ധിച്ചു സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പരമ്പര പുസ്തകരൂപത്തിലാക്കിയത് (പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍) മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്യും. ദീപിക പ്രസിദ്ധീകരിക്കുന്ന കര്‍ഷകമിത്രം ഡയറക്ടറിയുടെ പ്രകാശനം കെ.എം. മാണി എംഎല്‍എ നിര്‍വഹിക്കും. ജോസ് കെ. മാണി എംപി, കെ. സുരേഷ്കുറുപ്പ് എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന എന്നിവര്‍ പ്രസംഗിക്കും.ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. താര്‍സീസ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും. സംഗീതപ്രതിഭ സ്റീഫന്‍ ദേവസിക്കു മ്യൂസിക് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും.
സമ്മേളനത്തിനുശേഷം വൈകുന്നേരം ആറു മുതല്‍ തിരുനക്കര മൈതാനത്ത് സ്റീഫന്‍ ദേവസിയും സിനിമാതാരം കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുതിയ ഓഫീസ് മന്ദിരത്തിന്റെ ആശീര്‍വാദം തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിക്കും. ദീപിക ഫ്രണ്ട്സ് ക്ളബിന്റെ മാര്‍ഗരേഖ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്യും.
Source: Deepika