News >> ഡോ. സിസ്റര്‍ മേരി ലിറ്റിക്ക് അവാര്‍ഡ്

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി അവാര്‍ഡിന് കുന്നന്താനം പ്രൊവിഡന്‍സ് ഹോം സ്ഥാപക ഡോ. സിസ്റര്‍ മേരി ലിറ്റിയെ തെരഞ്ഞെടുത്തതായി മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് നാളെ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിക്കുന്ന ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. 

മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് അധ്യക്ഷയും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മാര്‍ ഈവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജിജി തോമസ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡിന് സിസ്റര്‍ മേരി ലിറ്റിയെ തെരഞ്ഞെടുത്തത്.
Source: Deepika