News >> വിശ്വാസം ഒരു ദാനം. അത് വാങ്ങാവുന്നതോ, നാം അര്‍ഹിക്കുന്നതോ അല്ല
വിശ്വാസം ആര്‍ക്കും വാങ്ങാനാവില്ലെന്നും അത് നമ്മുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്ന ദാനമാണെന്നും ജനുവരി 15-ാം തിയതി പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയിലര്‍പ്പിച്ച വി.കുര്‍ബാനയില്‍ വചനം പങ്കുവയ്ക്കവെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പാപ്പാ വചനസന്ദേശമദ്ധ്യേ 'ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസം എങ്ങനെയുള്ളതാണ്?' എന്ന ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. വിശ്വാസം ഒരു ദാനമാണെന്നും അത് ആരും അര്‍ഹിക്കുന്നതൊ ആര്‍ക്കും വാങ്ങാന്‍ കഴിയുന്നതൊ അല്ലായെന്നും പാപ്പാ പറഞ്ഞു. യേശുവിനെ അറിയണമെങ്കില്‍ അടച്ചിട്ട ഹൃദയമുണ്ടാകരുതെന്നും ക്ഷമാശീലമുള്ളതും അപമാനകരവുമായ പാത പിന്തുടരുകയും വേണമെന്ന് പാപ്പാ മുന്നറിയിപ്പു നല്‍കി.വിശ്വാസത്താല്‍ സൗഖ്യമാക്കപ്പെട്ട തളര്‍വാതരോഗിയുടെയും, യേശുവിന്‍റെ വസ്ത്രവിളുമ്പില്‍ സ്പര്‍ശിച്ച സ്ത്രീയുടെയും മറ്റും ഉദാഹരണങ്ങള്‍ സുവിശേഷത്തില്‍നിന്ന് ചൂണ്ടിക്കാട്ടികൊണ്ട്, "നമ്മുടെ ഹൃദയങ്ങളെ വിശ്വാസത്തിനായി തുറക്കുക"യെന്ന് പാപ്പാ പറഞ്ഞു. അടഞ്ഞ ഹൃദയങ്ങളാണ് നമുക്കുള്ളതെങ്കില്‍ യേശുവിനെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും, നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന യേശുവിലുള്ള വിശ്വാസത്തിനായി നമുക്ക് യാചിക്കാമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. നമ്മുടെ വിശ്വാസത്തിന്‍റെ തെളിവാണ് പാപവിമോചകനായി അയയ്ക്കപ്പെട്ട യേശുക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നതും, അവിടുത്തെ സ്തുതിക്കുവാനുള്ള നമ്മുടെ കഴിവെന്നും പാപ്പാ വ്യക്തമാക്കി.Source: Vatican Radio