News >> കെസിവൈഎം സംസ്ഥാന സെനറ്റ് സമ്മേളനം തുടങ്ങി
തൃശൂര്‍: രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലേക്കു യുവജനങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ആര്‍ച്ച്ബിഷപ് മാ ര്‍ ആന്‍ഡ്രൂസ് താഴത്ത്. 38-ാം കെസിവൈഎം സംസ്ഥാന വാര്‍ഷിക സെനറ്റ് സമ്മേളനം ആമ്പല്ലൂര്‍ സ്പിരിച്വ ല്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഷൈന്‍ ആന്റണി അധ്യക്ഷനായി. സംസ്ഥാ ന ജനറല്‍ സെക്രട്ടറി സിജോ അമ്പാട്ട്, ഡയറക്ടര്‍ ഡോ.മാത്യു ജേക്കബ് തിരുവാലില്‍, തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ.ജിയോ കടവി, സംസ്ഥാന അസിസ്റന്റ് ഡയറക്ടര്‍ സിസ്റര്‍ എസ്.ഡി. സുമം, അതിരൂപത പ്രസിഡന്റ് ജോസ്മോന്‍ കെ. ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ബിജു രാജു എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായ ലിന്‍സി അഗസ്റിന്‍, സനോജ് ഷാജി ജോസഫ്, ദിവ്യ ഫ്രാന്‍സിസ്, ഹിമ ആല്‍ബിന്‍, ആന്റോച്ചന്‍ ജെയിംസ്, ബിജു രാജു, നൈജോ ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ 31 രൂപതകളില്‍നിന്നുള്ള യുവജന നേ താക്കളാണു പങ്കെടുക്കുന്നത്. |
|
Source: Deepika |