News >> സീറോ മലബാര്‍ മാതൃവേദി നേതൃസംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

മൂവാറ്റുപുഴ: സീറോ മലബാര്‍ മാതൃവേദി നേതൃസംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 19നും 20നും മൂവാറ്റുപുഴ നെസ്റ് പാസ്ററല്‍ സെന്ററില്‍ നടക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ യോഗം ഉദ്ഘാടനംചെയ്യും. 
മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷതവഹിക്കും. ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമാപന സന്ദേശം നല്‍കും. ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, ഫാ.ഏബ്രഹാം പുതുശേരി എന്നിവര്‍ ക്ളാസ് നയിക്കും. വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.

സംഘടനാ തെരഞ്ഞെടുപ്പിനു ഡയറക്ടര്‍ റവ.ഡോ.ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ ഡോ.സിസ്റര്‍ ജോണ്‍സി, ജനറല്‍ സെക്രട്ടറി ലിസി വര്‍ഗീസ് എന്നിവര്‍ നേതൃത്വംനല്‍കും. ജിജി ജേക്കബ്, മാഗി ജോസ്, ഏലിയാമ്മ സെബാസ്റ്യന്‍, ബെറ്റ്സി ഷാജി, ഡോളി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
Source:Deepika