News >> അതിരമ്പുഴയില്‍ ദീപികയ്ക്ക് 1000 വരിക്കാര്‍: ആദ്യഘട്ടം പൂര്‍ത്തിയായി
അതിരമ്പുഴ: ദീപിക ദിനപത്രത്തിന് ആയിരം പുതിയ വരിക്കാര്‍ എന്ന പ്രാഥമിക ലക്ഷ്യത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ദീപിക ഫ്രണ്ട്സ് ക്ളബ് ഉദ്ഘാടനം ചെയ്തു. ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ ധാര്‍മിക ശബ്ദമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നും അണുവിട വ്യതിചലിക്കാന്‍ ദീപിക തയാറല്ല. മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായുള്ള പോരാട്ടം ദീപിക തുടരും. സംസ്ഥാനത്തുടനീളം ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ദീപിക ഫ്രണ്ട്സ് ക്ളബിന് ഇതിനോടകം കഴിഞ്ഞതായി റവ.ഡോ. മാണി പുതിയിടം പറഞ്ഞു.
ഫൊറോന വികാരിയും ദീപിക ഫ്രണ്ട്സ് ക്ളബ് രക്ഷാധികാരിയുമായ ഫാ. സിറിയക് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ളബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ചങ്ങനാശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍, അതിരമ്പുഴ ഇടവകതല കോ-ഓര്‍ഡിനേറ്റര്‍ സണ്ണി തോമസ് പുളിങ്കാലാ, പഞ്ചായത്തംഗം തോമസ് പുതുശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി ചേര്‍ന്ന 500 വരിക്കാരുടെ വാര്‍ഷിക വരിസംഖ്യയായ പത്തുലക്ഷം രൂപയുടെ ചെക്ക് വികാരി ഫാ. സിറിയക് കോട്ടയില്‍ ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടത്തിന് കൈമാറി.
നാലു പതിറ്റാണ്ടിലേറെക്കാലമായി ദീപിക ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ദേവസ്യ തെക്കെപ്പുറം (അതിരമ്പുഴ), മാത്യു കുറുപ്പുംതുണ്ടം (മനയ്ക്കപ്പാടം) എന്നിവരെ ഫാ. സിറിയക് കോട്ടയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഏജന്റുമാരായ ജോമോന്‍ (കല്ലമ്പാറ), ജയിംസ് (കുട്ടിപ്പടി), റിനു ജോസഫ് (നാല്‍പാത്തിമല), ജോഷി സെബാസ്റ്യന്‍ (മണ്ണാര്‍കുന്ന്), ജയിംസ് കുര്യാക്കോസ് (കുറുമുള്ളൂര്‍), എം. മണി (സൂര്യക്കവല), സജി (നാല്‍പാത്തിമല) എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
Source: Deepika