News >> ഭാരതമാതാ കോളജ് സുവര്‍ണ ജൂബിലി ആഘോഷ സമാപനം ഇന്ന് (19-01-2016)
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു സമാപനം. ഉച്ചകഴിഞ്ഞ് 2.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. കോളജ് ആവിഷ്കരിച്ച ബിഎംസി എക്സലന്‍സ് അവാര്‍ഡ്, ലാംഗ്വേജ് ലാബ്, സ്റുഡന്റ്സ് ഫാമിലി സപ്പോര്‍ട്ട്, സ്റുഡന്റ്സ് സപ്പോര്‍ട്ട് സ്കീം, സ്പോര്‍ട്സ് കോംപ്ളക്സ്, സ്മാര്‍ട്ട് ക്ളാസ് റൂം, പിജി റിസര്‍ച്ച് അവാര്‍ഡ്, സ്റുഡന്റ്സ് അപ്രീസിയേഷന്‍ അവാര്‍ഡ്, ഐ കാന്‍ മേക്ക് എ ഡിഫറന്‍സ്, വീല്‍സ് ഓണ്‍ മീല്‍സ് രണ്ടാം ഘട്ടം, സ്റുഡന്റ്സ് ഹെല്‍ത്ത് സ്കീം, ഹാപ്പി ഹോം, സോളാര്‍ എനര്‍ജി എന്നീ പദ്ധതികളുടെ സമര്‍പ്പണം സമ്മേളനത്തില്‍ നടക്കും. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കെ.വി. തോമസ് എംപി, ബെന്നി ബഹനാന്‍ എംഎല്‍എ, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, കോളജ് മാനേജര്‍ റവ. ഡോ. വര്‍ഗീസ് കളപ്പറമ്പത്ത്, പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് ജെ. പുതുശേരി, അസിസ്റന്റ് ഡയറക്ടര്‍ ഫാ. ബിന്റോ കിലുക്കന്‍, സ്റാഫ് സെക്രട്ടറി പ്രഫ. പ്രിന്‍സ് ജെ. ജോസ്വില്ല, കോളജിലെ ആദ്യബാച്ചിലെ അധ്യാപകരുടെ പ്രതിനിധി പ്രഫ. പി.പി. ജോണ്‍, പ്രഥമ കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി.ജെ. ജോസഫ്, യൂണിയന്‍ ചെയര്‍മാന്‍ മാര്‍ട്ടിന്‍ ക്രിസ്റി എന്നിവര്‍ പ്രസംഗിക്കും.-----------------------------------------------------------------കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരതമാതാ കോളജിന്റെ (ബിഎംസി) ഒരുവര്‍ഷം നീണ്ടു നിന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു നാളെ സമാപനം. സുവര്‍ണജൂബിലി വര്‍ഷത്തില്‍ സാക്ഷാത്കരിക്കപ്പെട്ട വിവിധ പദ്ധതികളുടെ സമര്‍പ്പണം നാളെ കോളജ് ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന ജൂബിലി സമാപന സമ്മേളനത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, കെ.വി. തോമസ് എംപി, ബെന്നി ബഹനാന്‍ എംഎല്‍എ, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, കോളജ് മാനേജര്‍ റവ.ഡോ. വര്‍ഗീസ് കളപ്പറമ്പത്ത്, പ്രിന്‍സിപ്പല്‍ പ്രഫ. ജോസ്. ജെ. പുതുശേരി, അസിസ്റന്റ് ഡയറക്ടര്‍ ഫാ. ബിന്റോ കിലുക്കന്‍, സ്റ്റാഫ് സെക്രട്ടറി പ്രഫ. പ്രിന്‍സ് ജെ. ജോസ്വില്ല, കോളജിലെ ആദ്യബാച്ചിലെ അധ്യാപകരുടെ പ്രതിനിധി പ്രഫ.പി.പി. ജോണ്‍, കോളജ് യൂണിയന്‍ പ്രഥമ ചെയര്‍മാന്‍ പി.ജെ. ജോസഫ്, യൂണിയന്‍ ചെയര്‍മാന്‍ മാര്‍ട്ടിന്‍ ക്രിസ്റി എന്നിവര്‍ പ്രസംഗിക്കും. 2014 ജൂലൈ ഒന്നിന് അന്നത്തെ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തു.
Source: Deepika