News >> തുരുത്തി 'കാനാ'യില്‍ അന്തര്‍ദേശീയ സിമ്പോസിയം

ചങ്ങനാശേരി: വിവാഹ, കുടുംബ ജീവിതത്തെ സംബന്ധിച്ചുള്ള ഉന്നത പഠന കേന്ദ്രമായ തുരുത്തി 'കാനാ', ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ 27ന് രാവിലെ 9.30ന് "വിവാഹ കുടുംബ ബന്ധങ്ങളുടെ സ്ഥായീഭാവം വിവിധ മത വീക്ഷണങ്ങളില്‍" എന്ന വിഷയത്തെക്കുറിച്ച് സിമ്പോസിയം നടത്തും. 
കോട്ടയം ജില്ലാ അസിസ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. 
പുനലൂര്‍ മെത്രാന്‍ ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 

- ഭഗവദ്ഗീതാ ട്രസ്റ് ചെയര്‍മാനും പ്രസിദ്ധ വാഗ്മിയുമായ സ്വാമി സന്ദീപാനന്ദ""വിവാഹവും കുടുംബവും ഹൈന്ദവ സംസ്കാരത്തില്‍'' എന്ന വിഷയത്തെക്കുറിച്ചും 
- 'കുടുംബ വൈവാഹിക"സ്ഥിരത ഇസ്്ലാംമത പാരമ്പര്യത്തില്‍' എന്ന വിഷയത്തേക്കുറിച്ച് ന്യൂനപക്ഷ അവകാശ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂരും, 
- 'വിവാഹവും കുടുംബവും യഹൂദ പാരമ്പര്യത്തില്‍' എന്ന വിഷയം ആലുവാ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനും ആലപ്പുഴ രൂപതാ വികാരി ജനറലുമായ റവ.ഡോ.ജെയിംസ് ആനാപറമ്പിലും 
- റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റി പ്രഫസറും റൂമേനിയന്‍ വംശജയുമായ ഒവാന്ന ഗേ"ത്സിയാ 'വിവാഹത്തിന്റെ അവിഭാജ്യതയും കുടുംബബന്ധങ്ങളും ക്രൈസ്തവ ദര്‍ശനത്തില്‍' എന്ന വിഷയത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിക്കും. 
സിമ്പോസിയത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 94477662034, 8289833641 എന്നീ നമ്പരുകളില്‍ രജിസ്റര്‍ ചെയ്യണം. 

ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍ഷ്യേറ്റ്, മാസ്റര്‍, ഡിപ്ളോമ സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍സ്റിറ്റ്യൂട്ടിന്റെ ഗ്രാന്റ് എന്നിവ 28നു രാവിലെ 11ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിതരണം ചെയ്യും.

കാനാ ഡയറക്ടര്‍ റവ.ഡോ. ജോസഫ് നടുവിലേഴം, കാനായുടെ സ്ഥാപക ഡയറക്ടര്‍ റവ.ഡോ.ജോസ് ആലഞ്ചേരി, പൊന്തിഫിക്കല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ഇന്‍സ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് റവ. ഡോ. ജേക്കബ് കോയിപ്പളളി, ഡീന്‍ ഓഫ് സ്റഡീസ് റവ.ഡോ. ജാസ് പറപ്പള്ളില്‍, രജിസ്ട്രാര്‍ റവ.ഡോ. ആന്റണി മൂലയില്‍, അസി. ഡയറക്ടര്‍ റവ.ഡോ.ടോം കൈനിക്കര, സിസ്റര്‍ ആന്‍ എഫ്ഡിഎസ്എച്ച്ജെ, സിസ്റര്‍ എലിസബത്ത് എഫ്ഡിഎസ്എച്ച്ജെ എന്നിവര്‍ സിമ്പോസിയത്തിന് നേതൃത്വം നല്‍കും.
Source: Deepika