News >> ശീലങ്ങള്‍ നവീകരിക്കപ്പെടണം: മാര്‍പ്പാപ്പാ


പരിശദ്ധാരൂപി പകരുന്ന നൂതനത്വത്താലും ദൈവത്തിന്‍റെ വിസ്മയങ്ങളാലും ശീലങ്ങള്‍ നവീകരിക്കപ്പെടണമെന്ന് മാര്‍പ്പാപ്പാ.

     വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍ തിങ്കളാഴ്ച (18/01/16) താനര്‍പ്പിച്ച പ്രത്യൂഷ പൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

     അതെ,എല്ലായ്പ്പോഴും അങ്ങനെയാണ് ചെയ്തു പോന്നിരുന്നത് എന്നു പറഞ്ഞ് അതില്‍ കടുംപിടുത്തം പിടിക്കുന്ന ക്രൈസ്തവര്‍ അവരുടെ ഹൃദയം പരിശുദ്ധാരൂപി യുടെ വിസ്മയങ്ങള്‍ക്കുമുന്നില്‍ അടച്ചിട്ടിരിക്കയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

     അവര്‍ക്കൊരിക്കലും സത്യത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാനാകില്ല, കാരണം അവര്‍ വിഗ്രഹാഗരാധകരും നിഷേധികളും ആണ് പാപ്പാ കൂട്ടിച്ചേര്‍ത്തു.

     കര്‍ത്താവിന്‍റെ വാക്കുകള്‍  അനുസരിക്കുകയെന്നത് ബലിയേക്കാള്‍ കര്‍ത്താവിന് പ്രീതികരം എന്ന് സാമുവേല്‍ പ്രവാചകന്‍ സാവുളിനെ ശാസിച്ചുകൊണ്ടു പറയുന്ന വിശുദ്ധ ഗ്രന്ഥഭാഗം അനുസ്മരിച്ചുകൊണ്ട് പാപ്പാ, കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കാതിരിക്കുന്നതും കര്‍ത്താവിന്‍റെ നവ്യതയോടും എന്നും വിസ്മയിപ്പിക്കുന്ന പരിശുദ്ധാരൂപിയോടും തുറവുള്ളവരാകാതെ ഹൃദയം അടച്ചിടുന്നത് പാപമാണെന്ന് ഉദ്ബോധിപ്പിച്ചു.

     അതുപോലെതന്നെ വിഗ്രഹാരാധനകനും മര്‍ക്കടമുഷ്ടിയുള്ളവനുമായ ക്രൈസ്തവന്‍ പാപം ചെയ്യുന്നു വെന്നും പാപ്പാ വിശദീകരിച്ചു.  

Source: Vatican Radio