News >> മാതാക്കള്‍ കരുണയുടെ നിറകുടമാകണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
മൂവാറ്റുപുഴ: മാതാക്കള്‍ കരുണയുടെ നിറകുടമാകണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. സീറോ മലബാര്‍ സഭ മാതൃവേദി ജനറല്‍ ബോഡി യോഗം നെസ്റ് പാസ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തിലും സമൂഹത്തിലും സഭയിലും മാതാക്കള്‍ കാരുണ്യത്തിന്റെ വക്താക്കളായിരിക്കണം. ശാന്തമായി പ്രാര്‍ഥിക്കാനും ശ്രവിക്കാനും കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും മാതാക്കള്‍ തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ഫാ. പോള്‍ കാരകൊമ്പില്‍, സിസ്റര്‍ ജോണ്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍കൂനന്‍, ഫാ. ഏബ്രഹാം പുതുശേരി എന്നിവര്‍ ക്ളാസ് നയിച്ചു. ലിസ വര്‍ഗീസ് സ്വാഗതവും ജിജി ജേക്കബ് നന്ദിയും പറഞ്ഞു.
Source: Deepika