News >> സീറോ മലബാര്‍ സഭാ മാതൃവേദി ഭാരവാഹികള്‍

മൂവാറ്റുപുഴ: സീറോ മലബാര്‍ സഭാ മാതൃവേദി

പ്രസിഡന്റായി ഡെല്‍സി ലൂക്കാച്ചന്‍(കോതമംഗലം),

വൈസ് പ്രസിഡന്റുമാരായി സിസിലി ബേബി (തലശേരി), ഷൈനി സജി (ബല്‍ത്തങ്ങാടി),

ജനറല്‍ സെക്രട്ടറിയായി ജിജി ജേക്കബ് (കാഞ്ഞിരപ്പള്ളി),

സെക്രട്ടറിമാരായി ട്രീസ സെബാസ്റ്യന്‍ (താമരശേരി), റാണി തോമസ് (കല്യാണ്‍),

ട്രഷററായി മേരി സെബാസ്റ്യന്‍ (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു. 

ദേശീയ ഡയറക്ടറായി റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍,

മോഡറേറ്ററായി ഡോ. സിസ്റര്‍ ജോണ്‍സി എന്നിവരും നിയമിതരായി.


നെസ്റ് പാസ്ററല്‍ സെന്ററില്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 2016-17 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിയും യോഗം അംഗീകരിച്ചു.
Source: Deepika