News >> വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ 10 പ്രഖ്യാപനങ്ങള്‍ നടത്തി.
വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുതിയ 10 പ്രഖ്യാപനങ്ങള്‍ നടത്തി. ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തോയെ വ്യാഴാഴ്ച (21/01/16) കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച (22/01/16) ഈ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടത്. ഇവയില്‍ ആദ്യത്തെ
5 എണ്ണം 1. യേശുവിന്‍റെയും മറിയത്തിന്‍റെയും സ്തനിസ്ലാവൂസ്, 2. ജോസഫ് ഗബ്രിയേല്‍, 3. റിയൊയിലെ ജോസഫ് സാഞ്ചെസ് എന്നീ 3 വാഴ്ത്തപ്പെട്ടവരുടെയും, 4. ദൈവദാസന്‍ ഫ്രാന്‍ചെസ്ക്കൊ മരിയ ഗ്രേക്കൊ, 5. ദൈവദാസി എലിസബേത്ത സാന്ന എന്നിവരുടെയും മദ്ധ്യസ്ഥതയാല്‍ നടന്ന ഒരോ
അത്ഭുതം അംഗീകരിക്കുന്നതാണ്.
തുടര്‍ന്നുള്ള
മൂന്നെണ്ണം 1945, 1936, 1615 എന്നീ ആണ്ടുകളില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട യഥാക്രമം, 6. വൈദികന്‍ എംഗ്ലെമെര്‍ ഉന്‍സ്സൈറ്റിഗ്, 7. വൈദികന്‍ ഹെന്നാറൊ ഫുയേവൊ കസ്താഞ്ഞൊണും മൂന്നു അല്മായസുഹൃത്തുക്കളും, 8. അല്മായനായ ജുസതൊ തക്കയാമ ഉക്കോണ്‍ എന്നീദൈവദാസരുരുടെ
രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നവയാണ്. ശേഷിച്ച
രണ്ടെണ്ണം, 9. ദൈവദാസനായ വൈദികന്‍ ത്രീഗൊളൊയിലെ അര്‍സേനിയൊ, 10.ദൈവദാസി ദിവ്യകാരുണ്യത്തിന്‍റെ മരിയ ലൂയിസ എന്നിവരുടെ
വീരോചിതപുണ്യങ്ങള്‍ക്ക് അംഗീകാരം നല്കുന്നവയാണ്.