News >> കെആര്‍എല്‍സിബിസി ബൈബിള്‍, ലിറ്റര്‍ജി കമ്മീഷന്‍ സംഗമത്തിന് ഇന്നു തുടക്കം
തിരുവനന്തപുരം: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ബൈബിള്‍, ലിറ്റര്‍ജി കമ്മീഷനുകളുടെ സംസ്ഥാനതലസംഗമം ഇന്നും നാളെയുമായി വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ നടക്കും. 25നു വൈകുന്നേരം ആറിന് ആരംഭിക്കുന്ന സംഗമം കെആര്‍എല്‍സിബിസി പ്രസിഡന്റും ലിറ്റര്‍ജി കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് 2016 കാരുണ്യവര്‍ഷമായി ആഗോള കത്തോലിക്കാസഭ ആചരിക്കുന്ന പശ്ചാത്തലത്തില്‍ ബൈബിള്‍, ലിറ്റര്‍ജി കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിപരിപാടികള്‍ക്കു രൂപം നല്കുകയാണു സംഗമത്തിന്റെ ലക്ഷ്യം. രൂപതകളില്‍ നിന്ന് ഏഴു പ്രതിനിധികള്‍ വീതം സംഗമത്തില്‍ പങ്കെടുക്കും.
സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ പഠനങ്ങളും ചര്‍ച്ചകളും നടക്കും. ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തോപ്പില്‍, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. സിപ്രിയാന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, മോണ്‍. തോമസ് നെറ്റോ, ഡോ. വിന്‍സെന്റ് പുളിക്കന്‍, ഫാ. ടോം ജോസ്, മോണ്‍. യൂജിന്‍ എച്ച്.പെരേര, ഫാ. തോമസ് തറയില്‍, മോണ്‍. ജെയിംസ് കുലാസ്, മോണ്‍. യേശുദാസ് കെ.ജെ, മോണ്‍. ജോസ് പടിയാരംപറമ്പില്‍, ഫാ. ക്രിസ്റില്‍ റൊസാരിയോ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും.
26 ന് ഉച്ചകഴിഞ്ഞ് മൂന്നിനു നട ക്കുന്ന സമാപനസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ സംസ്ഥാനതല ലോഗോസ് ക്വിസ് മത്സരവിജയികളെ ആദരിക്കും.
Source: Deepika